മലപ്പുറം: അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പി.കെ. ബഷീര്‍ എം.എല്‍.എയെ രക്ഷിക്കാന്‍ നീക്കം ആരംഭിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വളാഞ്ചേരിയില്‍ ‘ഇ.എം.എസിന്‍െറ ലോകം’ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഷീറിന്‍െറ പ്രസംഗത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണല്ലോ കൊലപാതകം നടന്നത്.
ബഷീറിന്‍െറ പ്രസംഗം തീവ്രവാദ നിലപാടും അതിന്‍െറ സ്വാധീനഫലവുമാണ്. അധ്യാപകനെ ചവിട്ടിക്കൊന്ന കേസില്‍ സാക്ഷി പറഞ്ഞാല്‍ ജീവനോടെ വെച്ചേക്കില്ലെന്ന് പരസ്യമായി പ്രസംഗിച്ചയാളാണ് അദ്ദേഹം. ഇത് രാഷ്ട്രീയ നിലപാടാണോ? ഇപ്പോള്‍ ഫുട്ബാളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ പാണക്കാട് തങ്ങളെ സാക്ഷിനിര്‍ത്തിയാണല്ലോ ഒരു കുടുംബത്തെ അവസാനിപ്പിക്കുമെന്ന് ബഷീര്‍ പറഞ്ഞത്. അത് കഴിഞ്ഞായിരുന്നല്ലോ ഇവിടെ ആക്രമണമുണ്ടായത്. എം.എല്‍.എയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വീകരിക്കുന്നതെന്നും പിണറായി ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍