ഹസാവിയില്‍ മലയാളിയുടെ മുറിയില്‍ കവര്‍ച്ച

ഹസാവി: ഹസാവിയില്‍ മലയാളിയുടെ മുറിയില്‍ മോഷണം. ഹസാവി ഡൊളാര്‍കോ എക്സചേഞ്ചിന് സമീപത്തെ ഫ്ളാറ്റിന്‍െറ രണ്ടാം നിലയില്‍ മലയാളികള്‍ താമസിക്കുന്ന ബാച്ചിലര്‍ മുറിയിലാണ് കവര്‍ച്ച അരങ്ങേറിയത്.
കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഹാരിസിന്‍െറ 1000 ദീനാറും രണ്ടു മൊബൈല്‍ ഫോണുകളും പാസ്പോര്‍ട്ടുമാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം രാവിലെ ജോലിക്കുപോയി ഉച്ചക്കുശേഷം തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. നാലു പേര്‍ താമസിക്കുന്ന മുറിയിലെ രണ്ടു പേര്‍ നാട്ടില്‍ പോയിരിക്കുകയാണ്. ഹാരിസ് എത്തുന്നതിനുമുമ്പ് സുഹൃത്ത് എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്.
മുന്‍ വാതില്‍ അടഞ്ഞുതന്നെയായിരുന്നെങ്കിലും അകത്തുകടന്നപ്പോഴാണ് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടത്. അടുക്കളയോട് ചേര്‍ന്നുള്ള വാതില്‍ തുറന്നുകിടക്കുകയായിരുന്നു. അതുവഴിയാണ് മോഷ്ടാവ് അകത്തുകടന്നതെന്ന് കരുതുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus