|
റഷ്യയെ തളച്ച് പോളണ്ട്
![]() പോളണ്ട് 1, റഷ്യ 1 വാഴ്സോ: യൂറോകപ്പില്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യടീമാകാനുള്ള അവസരം റഷ്യ കളഞ്ഞുകുളിച്ചു. സഹആതിഥേയരായ പോളണ്ടിനെതിരെ ലീഡ് നേടിയശേഷം ചെമ്പട 1-1ന് സമനില വഴങ്ങി. 37ാം മിനിറ്റില്‍ അലന്‍ സഗോയേവിലൂടെ മുന്നിലെത്തിയ റഷ്യക്കെതിരെ 57ാം മിനിറ്റില്‍ ക്യാപ്റ്റന്‍ യാകൂബ് ബ്ലസികോവ്സ്കിയാണ് പോളിഷ് ടീമിനുവേണ്ടി സമനില കണ്ടത്. രണ്ടു കളിയില്‍ നാലു പോയന്റുമായി റഷ്യ ഒന്നാമതും മൂന്നു പോയന്റുാമയി ചെക് റിപ്പബ്ലിക് രണ്ടാമതുമാണ്. പോളണ്ടിന് രണ്ടു പോയന്റുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍