പാട്ടിനൊപ്പം ഇനി ചുവടുകളും.....

പാട്ടിനൊപ്പം ഇനി ചുവടുകളും.....

തന്റെ മാസ്മര ശബ്ദത്തിലൂടെ ശ്രോതാക്കളുടെ മനംകവര്‍ന്ന ശ്രേയ ഘോഷാല്‍ ഇനി വെള്ളിത്തിരയിലേക്കും. അന്‍പഴകന്‍ സംവിധാനം ചെയ്ത 'സട്ടൈയി'ലൂടെയാണ് ശ്രേയ കാമറക്ക് മുന്നിലെത്തുന്നത്. ചിത്രത്തിലെ താന്‍ തന്നെ പാടിയ 'സഹായനേ സഹായനേ'എന്ന ഗാന രംഗത്തിലാണ് ശ്രേയ ചുവട് വെച്ചത്. ഇതിനകം തന്നെ യുട്യൂബില്‍ വന്‍ പ്രതികരണം ലഭിച്ചു കഴിഞ്ഞു ശ്രേയ അഭിനയിച്ച ഗാനരംഗത്തിന്റെ വീഡിയോക്ക്.

സമുദ്രക്കനിയാണ് സട്ടൈയിലെ നായകന്‍. 'മൈന'യിലൂടെ ശ്രദ്ധേയനായ പ്രഭുസോളമന്‍ നിര്‍മിച്ച ചിത്രത്തില്‍ ഡി.ഇമ്മാനാണ് സംഗീതം.

ബംഗാളിയാണെങ്കിലും ഏത് ഭാഷയും അനായാസേന വഴങ്ങുമെന്നതാണ് ശ്രേയയുടെ പ്രത്യേകത. ദേവദാസിലെ 'ബേരി പിയാ...'പാടി പിന്നണി ഗാനരംഗത്തെത്തിയ ശ്രേയക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ആദ്യ ഗാനത്തിന് ദേശീയഅവാര്‍ഡ് നേടിയ ഇവര്‍ ബോളിവുഡില്‍ മാത്രമല്ല ബംഗാളി, തമിഴ്, കന്നഡ, മലയാളം തുടങ്ങി നിരവധി ഭാഷകളില്‍ തിരക്കേറിയ ഗായികയായി.

മുന്‍പും ശ്രേയ കാമറക്ക് മുന്നില്‍ മുഖം കാണിച്ചിട്ടുണ്ട്് ജോണ്‍ അബ്രഹാമും താരശര്‍മയും അഭിനയിച്ച 'സായ' എന്ന ചിത്രത്തിലെ 'ഹര്‍ തരഫ് ഹര്‍ ജഗഹ്' എന്ന ഗാന രംഗത്തില്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus