കൊച്ചി: കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഈ ആഴ്ചതന്നെ അന്തിമ അനുമതി നല്‍കുമെന്ന് വ്യക്തമായിരിക്കേ മുന്നൊരുക്ക പ്രവൃത്തികള്‍ വേഗമാക്കാന്‍ മെട്രോ റെയില്‍ കോര്‍പറേഷനും ജില്ലാ ഭരണകൂടവും തീരുമാനിച്ചു.
വെള്ളിയാഴ്ച നടക്കുന്ന കേന്ദ്ര മന്ത്രിസഭായോഗം കൊച്ചി പദ്ധതിക്ക് അനുമതി നല്‍കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് റോഡുകളുടെ വീതികൂട്ടുന്നതടക്കം പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനമായത്.
മെട്രോയുടെ ഭാഗമായി നിര്‍മിക്കുന്ന നോര്‍ത്ത് പാലത്തിന്‍െറ പണി ഒക്ടോബറോടെ പൂര്‍ത്തിയാക്കും. നിര്‍മാണം പകുതി പിന്നിട്ടു. സലീം രാജന്‍ റോഡിലെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്‍െറ നിര്‍മാണവും വേഗമാക്കാന്‍ തീരുമാനമായിട്ടുണ്ട്.
സൗത് റെയില്‍വേ സ്റ്റേഷന്‍ റോഡ്, ബാനര്‍ജി റോഡ്, എം.ജി റോഡ് എന്നിവയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ വേഗമാക്കാന്‍ ജില്ലാ ഭരണകൂടത്തോട് കൊച്ചി മെട്രോ കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലങ്ങള്‍ ഏറ്റെടുക്കലിന് പൊന്നും വില ബാധകമാക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എം.ജി റോഡില്‍ ഒമ്പത് സെന്‍റും ബാനര്‍ജി റോഡില്‍ 66 സെന്‍റും സൗത് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ 17 സെന്‍റുമാണ് ഏറ്റെടുക്കുന്നത്.
പാര്‍ക്കിങ് സൗകര്യം
ഒരുക്കും
കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനോടനുബന്ധിച്ച് പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം. മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവര്‍ മെട്രോ റെയില്‍ എം.ഡി. ടോം ജോസുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മെട്രോ റെയിലിന് 23 സ്റ്റേഷനുകളാണ് ഉദ്ദേശിക്കുന്നതെന്നും ഇവിടെ പരമാവധി പാര്‍ക്കിങ് സൗകര്യമുണ്ടാക്കുമെന്നും നിയമസഭയില്‍ ഹൈബി ഈഡന്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി ആര്യാടന്‍ പറഞ്ഞു.
എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ വെള്ളക്കെട്ട് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന് മെറ്റല്‍ സോളിങ് ചെയ്തശേഷം ഇന്‍റര്‍ലോക്കിങ് ടൈല്‍സ് ഉപയോഗിച്ച് പുന$നിര്‍മ്മാണം നടത്താനും തീരുമാനമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍