Wed, 06/13/2012 - 00:32 ( 1 year 1 weekago)
രഞ്ജി ട്രോഫി പരിഷ്കരിക്കുന്നു
(+)(-) Font Size
രഞ്ജി ട്രോഫി പരിഷ്കരിക്കുന്നു
ഒമ്പത് ടീം വീതം മൂന്നു ഗ്രൂപ്പില്‍, നോക്കൗട്ട് അഞ്ചു ദിവസം

മുംബൈ: രഞ്ജി ട്രോഫി മത്സരരീതി ഉടച്ചുവാര്‍ക്കാന്‍ ബി.സി.സി.ഐ ടെക്നിക്കല്‍ കമ്മിറ്റി ശിപാര്‍ശ. നിലവില്‍ എലൈറ്റ്, പ്ലേറ്റ് എന്നീ രണ്ട് ഡിവിഷനുകളായി വേര്‍തിരിക്കുന്നതിനു പകരം ടീമുകളെ മൂന്നു ഗ്രൂപ്പാക്കാനുള്ള നിര്‍ദേശമാണ് ഇതില്‍ പ്രധാനം. നോക്കൗട്ട് മത്സരങ്ങള്‍ അഞ്ചു ദിവസമാക്കാനും സൗരവ് ഗാംഗുലി തലവനായ കമ്മിറ്റി ബി.സി.സി.ഐയോട് ശിപാര്‍ശ ചെയ്തു.
27 ടീമുകളാണ് രഞ്ജി ട്രോഫിയില്‍ കളിക്കുന്നത്. ഇവയെ കരുത്തിനനുസരിച്ച് എ, ബി, സി ഗ്രൂപ്പുകളാക്കി തിരിക്കാം. ഓരോ ഗ്രൂപ്പിലും ഒമ്പതുവീതം ടീമുകളുണ്ടാവും. മൂന്നെണ്ണം വീതം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കും.
ക്വാര്‍ട്ടര്‍, സെമിഫൈനല്‍ മത്സരങ്ങള്‍ ഇപ്പോള്‍ നാലു ദിവസമാണ്. ഇത് അഞ്ചാക്കണം. അഞ്ചുദിവസം കളിച്ചിട്ടും ഒന്നാമിന്നിങ്സ് ലീഡ് നേടുന്ന ടീമിന്റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ആറാം ദിനത്തിലേക്ക് നീട്ടാം. എന്നിട്ടും തെരഞ്ഞെടുക്കാനാവാത്തപക്ഷം ടോസിട്ട് വിജയിയെ പ്രഖ്യാപിക്കാമെന്ന് ശിപാര്‍ശയില്‍ പറയുന്നു.
പുതിയ രീതിപ്രകാരം ഓരോ ടീമിനും ചുരുങ്ങിയത് എട്ട് കളികള്‍ ലഭിക്കും. സമ്പൂര്‍ണ വിജയത്തിന് അഞ്ചു പോയന്റ് എന്നത് ആറാക്കി ഉയര്‍ത്തണം. ഓവറില്‍ രണ്ട് ബൗണ്‍സര്‍ എറിയാന്‍ ബൗളറെ അനുവദിക്കാം. ഏകദിനങ്ങളില്‍ ഒരാള്‍ക്ക് 12 ഓവര്‍ വരെ എറിയാമെന്നും ശിപാര്‍ശയില്‍ പറയുന്നു. ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം അംഗീകാരം നല്‍കിയാലാണ് ഇത് നടപ്പാവുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus