Wed, 06/13/2012 - 00:22 ( 48 weeks 4 daysago)
വംശീയാധിക്ഷേപം അന്വേഷിക്കും
(+)(-) Font Size
വംശീയാധിക്ഷേപം അന്വേഷിക്കും
ബലോടെല്ലി വീണ്ടും ഇര

വാഴ്സോ: യൂറോ കപ്പില്‍ വംശീയാധിക്ഷേപ ആരോപണങ്ങള്‍ തുടരുന്നു. ഉദ്ഘാടന ദിവസം നടന്ന റഷ്യ-ചെക് റിപ്പബ്ലിക് മത്സരത്തിന് പിന്നാലെ ഞായറാഴ്ചത്തെ സ്പെയിന്‍-ഇറ്റലി കളിയിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയതായി ടൂര്‍ണമെന്റ് ഭരണസമിതി അറിയിച്ചു. ചെക് ഡിഫന്‍ഡര്‍ തിയോഡാര്‍ ഗെബ്രെ സെലാസീയും ഇറ്റാലിയന്‍ സ്ട്രൈക്കര്‍ മാരിയോ ബലോടെല്ലിയുമാണ് ഇരകള്‍. ഇറ്റലിയോ ചെക് റിപ്പബ്ലിക്കോ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെങ്കിലും ഇത് അന്വേഷിക്കുമെന്ന് യുവേഫ അറിയിച്ചു.
റോകേ്ളായില്‍ വെള്ളിയാഴ്ച നടന്ന കളിയില്‍ റഷ്യന്‍ താരങ്ങള്‍ തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് സെലാസീ മാധ്യമങ്ങളോടാണ് പറഞ്ഞത്.
ബലോടെല്ലി മുമ്പും നിരവധി തവണ ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് ഇരയായ താരമാണ്. കഴിഞ്ഞ മത്സരത്തില്‍ സ്പാനിഷ് കളിക്കാരും ഈ കറുത്തവര്‍ഗക്കാരനോട് അപമര്യാദയായി സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്. തെരുവില്‍ ആരെങ്കിലും തനിക്കു നേരെ പഴം എറിഞ്ഞാല്‍ അവരെ വകവരുത്തുമെന്ന് യൂറോ കപ്പ് തുടങ്ങുന്നതിന് മുമ്പേ ബലോടെല്ലി പറഞ്ഞിരുന്നു.
പോളണ്ടില്‍ പരിശീലനത്തിനിടെ കാണികള്‍ കുരങ്ങിന്റെ ശബ്ദമുണ്ടാക്കിയതായി നെതര്‍ലന്‍ഡ്സ് ടീം പരാതിപ്പെടുകയുണ്ടായി.
ആരാധകരില്‍നിന്ന് വംശീയാധിക്ഷേപങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നഭ്യര്‍ഥിച്ച് ഭരണസമിതി പോളിഷ്, യുക്രെയ്നിയന്‍ അധികൃതര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus