മുംബൈ: അധികാരത്തിന്റെ അകത്തളങ്ങളിലൂടെ പച്ചയായ കഥ പറയുന്ന ദിബാകര്‍ ബാനര്‍ജിയുടെ 'ഷാങ്ങ്ഹായ്' പ്രേക്ഷകരുടെ കണ്ണും കാതും കവര്‍ന്ന് മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്. കഥപോലെ തന്നെ ഇതിലെ പാട്ടുകളും ഹിറ്റാണ്. ചടുലമായ താളമുള്ള പാട്ടുകള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. മിക്കിയാണ് സിനിമയില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ പരമ്പരാഗത ഗാനങ്ങളുടെ ചുവട് പിടിച്ചാണത്രെ മിക്കി ഷാങ്ങ്ഹായിയിലെ പാട്ടുകളൊരുക്കിയിരിക്കുന്നത്. ഇതിനായി മിക്കി ഒരു പാട് പഠനങ്ങള്‍ നടത്തി. ഇന്ത്യന്‍ സംഗീതത്തിന്റെ താളവും മിടിപ്പുമറിയാന്‍ ഈ പഠനം അദ്ദേഹത്തിന് ഏറെ സഹായകമായത്രെ.
ഇന്ത്യയിലാണ് ജനിച്ചതെങ്കിലും സ്വിറ്റ്സര്‍ലാന്റാണ് മിക്കിയുടെ കളരി. ഹൈസ്കൂള്‍ പഠനത്തിന് ശേഷമാണ് മിക്കി സംഗീത പഠനത്തിലേക്ക് തിരിഞ്ഞത്. ലക്കി അലിയുടെ ഭാര്യാ സഹോദരനാണ് മിക്കി.
അഫ്താബിന്റെ 'ആവോ വിഷ് കരീന' എന്ന സിനിമയിലൂടെയാണ് മിക്കിയുടെ ബോളിവുഡ് അരങ്ങേറ്റം. എ.ആര്‍ റഹ്മാനോടൊപ്പം 'പ്രേ ഫോര്‍ മി ബ്രദര്‍', സലീം സുലൈമാന്‍മാരുടെ 'റബ് നെ ബനാ ദി ജോഡി' എന്നീ സിനിമകളിലും പാട്ടൊരുക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍