ന്യുദല്‍ഹി: മെയ് മാസം പണപ്പെരുപ്പം ഉയരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധരുടെ വിശകലനം. ഏപ്രിലില്‍ 7.23 ശതമാനമായിരുന്ന മൊത്ത വില സൂചിക 7.60 ശതമാനമായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. വ്യാഴാഴ്ചയാണ് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് പുറത്തുവരിക.
ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും ഇന്ധനത്തിന്റെയും വില വര്‍ധിച്ചതാണ് പണപ്പെരുപ്പം ഉയരുമെന്ന പ്രതീക്ഷക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പണപ്പെരുപ്പം ഉയര്‍ന്നാല്‍ അടുത്ത ആഴ്ച്ചത്തെ വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാന്‍ മടിച്ചേക്കുമെന്ന് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ വ്യാവസായി വളര്‍ച്ചയും സാമ്പത്തിക വളര്‍ച്ചയും അടിക്കടി കുറയുന്നത് പരിഗണിച്ച് പലിശ നിരക്ക് കുറവുമായി ആര്‍.ബി.ഐ മുന്നോട്ടു പോകുമെന്ന് മറുവിഭാഗം വിലയിരുത്തുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍