ന്യൂദല്‍ഹി: ഏപ്രില്‍ മാസത്തെ വ്യാവസായി വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്. വ്യാവസായിക മേഖല തളരുന്നതിന്റെ വ്യക്തമായ സൂചന നല്‍കി ഉല്‍പാദന വളര്‍ച്ച 0.1 ശതമാനത്തിലേക്കാണ് മൂക്കുകുത്തിയത്. ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദന നിരക്കിനൊപ്പം വന്‍കിട എഞ്ചിനീയറിങ് മേഖലയിലെ ഉല്‍പാദന വളര്‍ച്ചയും കുത്തനെ താഴേക്ക് പോയതായാണ് ചൊവ്വാഴ്ച്ച പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് വ്യാവസായിക വളര്‍ച്ചാ നിരക്ക് 5.3 ശതമാനമായിരുന്നു.
അതേസമയം വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് പരിതാപകരമായ നിലയിലേക്ക് നീങ്ങിയതോടെ അടുത്ത ആഴ്ച പ്രഖ്യാപിക്കുന്ന വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഈ പ്രതീക്ഷയില്‍ നിരാശാജനകമായ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് പുറത്തുവന്നതിനിടയിലും ഓഹരി വിപണികളില്‍ മുന്നേറ്റം പ്രകടമായി. പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ ബാങ്ക് ഓഹരികള്‍ മുന്നേറിയതാണ് ഓഹരി വിപണിയിലെ മുന്നേറ്റത്തിന് കാരണം.
വ്യാവസായിക ഉല്‍പാദന വളര്‍ച്ചാ സൂചികയില്‍ 75 ശതമാനം പങ്കാളിത്തമുള്ള ഉല്‍പ്പന്ന മേഖലയില്‍ 0.1 ശതമാനം മാത്രം വളര്‍ച്ചയാണ് രേഖപ്പെടുത്തപ്പെട്ടത്. കഴിഞ്ഞ വര്‍ഷം 16.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ വന്‍കിട എഞ്ചിനീയറിങ് മേഖല വെറും 6.6 ശതമാനം വളര്‍ച്ച മാത്രമാണ് 2012 ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖനന മേഖല മൂന്‍ വര്‍ഷത്തെ 1.6 ശതമാനത്തില്‍ നിന്ന് -3.2 ശതാമാനമാവുകയും ചെയ്തു. അതേസമയം ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ മേഖല 3.2 ശതമാനത്തില്‍ നിന്ന് 5.2 ശതമാനമായി ഉയരുകയും ചെയ്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍