കൊല്ലം: ജില്ലയില്‍ പാന്‍മസാല നിരോധം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനം.
കലക്ടര്‍ പി.ജി. തോമസിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ജില്ലാതല ജനകീയ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 22 മുതല്‍ ജൂണ്‍ 10 വരെ അബ്കാരി കുറ്റകൃത്യങ്ങളില്‍ സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തി. ജില്ലയില്‍ ഇക്കാലയളവില്‍ 2887 റെയ്ഡുകള്‍ നടത്തിയതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ തോമസ് കെ. എബ്രഹാം അറിയിച്ചു. 503 അബ്കാരി കേസുകളും 10 മയക്കുമരുന്നു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുകളില്‍ ഉള്‍പ്പെട്ട 578 പ്രതിനിധികളില്‍ 487 പേരെ അറസ്റ്റ് ചെയ്തു. 13650 വാഹനങ്ങള്‍ പരിശോധിക്കുകയും 31 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
വിദേശമദ്യ ചില്ലറ വില്‍പനശാലകളില്‍ നടത്തിയ 33 പരിശോധനകളില്‍ അഞ്ച് സാമ്പിളുകള്‍ ശേഖരിച്ചു. ബാര്‍ ഹോട്ടലുകളില്‍ 190 തവണ നടത്തിയ പരിശോധനയില്‍ 181 സാമ്പിളുകളും കള്ളുഷാപ്പുകളിലെ 997 പരിശോധനകളില്‍ 167 സാമ്പിളുകളും ശേഖരിച്ചു. അരിഷ്ടാസവങ്ങളുടെ നിര്‍മാണ വിതരണ വില്‍പനശാലകളില്‍ 17 തവണ പരിശോധന നടത്തിയതില്‍ 20 സാമ്പിളുകലും ശേഖരിച്ചു. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരാഗോപിനാഥ്, പുനലൂര്‍ സി.എഫ്.ഒ കെ. ബാബു, എക്സൈസ് ഡിവിഷന്‍ ഓഫിസ് മാനേജര്‍ ജി. ചന്തു, സ്പെഷല്‍ സ്ക്വാഡ് സി.ഐ ആര്‍. ബാബു, തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍