12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

ആശുപത്രി സൂപ്രണ്ടിനെ തടഞ്ഞു

കൊട്ടിയം: നെടുമ്പന സര്‍ക്കാര്‍ ആശുപത്രി വളപ്പില്‍നിന്ന് ഗ്രാമപഞ്ചായത്ത് അംഗത്തിന്‍െറ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ച സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ടിനെ തടഞ്ഞുവെച്ചു.
തിങ്കളാഴ്ച രാവിലെ 10 ഓടെയായിരുന്നു സംഭവം.
ആശുപത്രി വളപ്പില്‍ കെട്ടിടനിര്‍മാണത്തിനായി ശിലാസ്ഥാപനം നടത്താനെന്ന പേരില്‍ ആശുപത്രി വളപ്പില്‍നിന്നിരുന്ന ഏതാനും കശുമാവിന്‍ മരങ്ങളും ചന്ദനമരവും മുറിച്ചുമാറ്റിയ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചാത്തന്നൂര്‍ എസ്.ഐക്ക് ആശുപത്രി അധികൃതര്‍ പരാതി നല്‍കാന്‍ തയാറായതോടെയാണ് ഉപരോധം അവസാനിച്ചത്.
മുഖത്തല ബ്ളോക്ക് പഞ്ചായത്തിന്‍ കീഴിലുള്ള ആശുപത്രി വളപ്പിലെ മരം മുറിച്ചുമാറ്റിയത് ബ്ളോക്ക് പഞ്ചായത്ത് അധികൃതരുടെ അറിവോടെയല്ലെന്ന് കാട്ടി സ്ഥലം സന്ദര്‍ശിച്ച ബി.ഡി.ഒ ചാത്തന്നൂര്‍ സി.ഐക്ക് പരാതി നല്‍കി.
ആശുപത്രിവളപ്പില്‍നിന്ന് മരം മുറിച്ചുകടത്തിയ ഗ്രാമപഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്യണമെന്ന് മുഖത്തല ബ്ളോക്ക് പഞ്ചായത്തംഗം അഡ്വ. കുളപ്പാടം ഷാനവാസ് ആവശ്യപ്പെട്ടു.
ആശുപത്രിയിലേക്ക് നടന്ന മാര്‍ച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പള്ളിമണ്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു.
അഡ്വ. കുളപ്പാടം ഷാനവാസ്, കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ഫൈസല്‍ കുളപ്പാടം, യോഹന്നാന്‍, മുട്ടക്കാവ് അനില്‍, അമീര്‍, ടി.പി. സുധീര്‍, ഷാന്‍, ആസാദ്, സനല്‍ പുതുച്ചിറ, ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com