തിരുവനന്തപുരം: ഔദ്യാഗിക കൃത്യനിര്‍വഹണത്തിനിടെ പാമ്പുകടിയേറ്റ് മരിച്ച കൊട്ടാരക്കര എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്‍റീവ് ഓഫിസര്‍ എല്‍. സുദര്‍ശനന്‍െറ കുടുംബത്തിന് അഞ്ച്ലക്ഷം ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മന്ത്രി കെ. ബാബു അറിയിച്ചു. മേയ് 21ന് രാത്രി എട്ടിനാണ് ഓഫിസില്‍ സുദര്‍ശനന് പാമ്പ്കടിയേറ്റത്. കൊട്ടിയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുദര്‍ശനന്‍ പിറ്റേന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് ധനസഹായമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍