കോട്ടയം: തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ടതിന്‍െറ ആശ്വാസത്തിലാണ് ശിവപ്രസാദ്. നാഗമ്പടത്ത് ഹെല്‍മറ്റ് കട നടത്തുന്ന ചാലുകുന്ന് സ്വദേശി ശിവപ്രസാദ് അപകടം മുന്നില്‍ക്കണ്ടതുകൊണ്ടുമാത്രം രക്ഷപ്പെടുകയായിരുന്നു.
കോട്ടയം സ്റ്റാര്‍ ജങ്ഷനില്‍ തിങ്കളാഴ്ച വൈകുന്നേരം വഴിയാത്രക്കാരന്‍െറ മരണത്തിലേക്ക് വഴിയൊരുക്കിയ അപകടത്തില്‍നിന്നാണ് ശിവപ്രസാദ് രക്ഷപ്പെട്ടത്. ഇയാളുടെ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.
ആദം ടവറിലെ കടയില്‍ പോയി മടങ്ങുകയായിരുന്നു ശിവപ്രസാദ്. സ്കൂട്ടറില്‍ കയറാനൊരുങ്ങവേയാണ് പാഞ്ഞുവന്ന ബസ് തന്‍െറ മുന്നില്‍നിന്ന വഴിയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി മുന്നോട്ടുപോയത്. ശിവപ്രസാദ് പിന്നോട്ട് മാറിയതിനാലാണ് രക്ഷപ്പെട്ടത്.
എന്നാല്‍, തന്‍െറ സ്കൂട്ടര്‍ ഇടിച്ചുവീഴ്ത്തി വലിച്ചിഴച്ച് റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന മറ്റൊരു മാരുതി കാറിലും ഇടിച്ചാണ് ബസ് നിന്നത്.
ഇതിനിടെ, റോഡിന് മറുവശം സഞ്ചരിച്ച മറ്റൊരു കാറും ഇടിച്ചുതെറിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍