മാനന്തവാടി: ഭൂസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കഴിയുന്ന ആദിവാസികളെ കോടതിയില്‍ ഹാജരാക്കുന്നതിന് വാഹനത്തിന്‍െറയും പൊലീസിന്‍െറയും കുറവ് ജയില്‍ അധികൃതര്‍ ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് കാലാവധി നീട്ടി. തിങ്കളാഴ്ച കണ്ണൂര്‍ ജയിലില്‍നിന്ന് ഇവിടെ എത്തിക്കേണ്ടവരെയാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം 28നാണ് തലപ്പുഴയില്‍നിന്ന് അറസ്റ്റ് ചെയ്ത 88 പേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചത്. ഇവരില്‍ പലരും ജാമ്യം വേണ്ടെന്നു പറഞ്ഞ് ജയിലില്‍ പോവുകയായിരുന്നു. അതേസമയം, സ്ത്രീകളെയും കുട്ടികളെയും കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടു. ആദിവാസി സംഘം പ്രവര്‍ത്തകരായ 16 പേരെ ജാമ്യത്തിലിറക്കാന്‍ തിങ്കളാഴ്ച അഭിഭാഷകനെ ഏര്‍പ്പാടാക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കാതെ റിമാന്‍ഡ് നീട്ടിയതിനെതിരെ പ്രതിഷേധവുമായി ചില സംഘടനകള്‍ രംഗത്തെത്തി. ആദിവാസിക്ഷേമ സമിതി, ആദിവാസി മഹാസഭ, ഗോത്രമഹാസഭ തുടങ്ങിയ സംഘടനാ പ്രവര്‍ത്തകരാണ് ജയിലില്‍ കഴിയുന്നത്. വനപാലകരാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍