|
പേസിന് ഒളിമ്പിക് ടിക്കറ്റ്; സാനിയ തുലാസ്സില്‍
ന്യൂദല്‍ഹി: ഇന്ത്യന്‍ ടെന്നിസ് താരം ലിയാണ്ടര്‍ പേസ് ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത നേടി. ഡബ്ള്‍സ് റാങ്കിങ്ങില്‍ ഏഴാം സ്ഥാനം നിലനിര്‍ത്തിയതോടെയാണ് പേസിന് ടിക്കറ്റ് ലഭിച്ചത്. എന്നാല്‍, വനിതാ താരം സാനിയ മിര്‍സയുടെ സാധ്യതകള്‍ തുലാസ്സിലാണ്. ഡബ്ള്‍സില്‍ 12ാം റാങ്കിലേക്ക് താഴ്ന്ന സാനിയ പ്രവേശത്തിന് വൈല്‍ഡ് കാര്‍ഡ് ക്വോട്ടയെ ആശ്രയിക്കേണ്ടിവരും. 12ാം റാങ്കിലുള്ള രോഹന്‍ ബൊപ്പണ്ണക്കും 14ാമനായ മഹേഷ് ഭൂപതിക്കും നേരിട്ട് യോഗ്യത ലഭിക്കാത്തതിനാല്‍ പേസിന്‍െറ പങ്കാളി ആരെന്ന കാര്യത്തില്‍ ഓള്‍ ഇന്ത്യ ടെന്നിസ് ഫെഡറേഷന്‍ തീരുമാനമെടുക്കും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍