കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയിലും ന്യൂ മെക്സികോയിലും പടര്‍ന്നുപിടിച്ച കാട്ടുതീ വന്‍നാശം വിതച്ചു. മേഖലയിലെ കിലോമീറ്ററുകള്‍ വിസ്തൃതിയില്‍ ഉണങ്ങിക്കിടക്കുന്ന കാടുകള്‍ക്കാണ് തീപിടിച്ചത്. ജനവാസമേഖലയിലേക്ക് പടരുമെന്ന ആശങ്കയില്‍ കൊളറാഡോയില്‍ 1800 പേരെ ഒഴിപ്പിച്ചു. ഇതിനകം 57 ചതുരശ്ര കിലോമീറ്റര്‍ കാട്ടുതീ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. തീയണക്കാന്‍ അഗ്നിരക്ഷാസേന കഠിനപ്രയത്നം നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍