മുംബൈ: നിക്ഷേപങ്ങള്‍ക്ക് യോഗ്യമായ രാജ്യമെന്ന റേറ്റിങ് ഇന്ത്യക്ക് നഷ്ടമായേക്കുമെന്ന് റേറ്റിങ് ഏജന്‍സിയായ സ്റ്റാഡേര്‍ഡ് ആന്റ് പുവറിന്റെ (എസ് ആന്റ് പി) മുന്നറിയിപ്പ്. ഈ പദവി നഷ്ടമാകുന്ന ആദ്യ 'ബ്രിക്ക്' രാജ്യവും ഇന്ത്യയായിരിക്കുമെന്ന് ഏജന്‍സി വ്യക്തമാക്കി.
റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് അഞ്ചു ദിവസം തുടര്‍ച്ചയായി മുന്നേറിയ ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് തിങ്കളാഴ്ച്ച തിരിച്ചടി നേരിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ മെച്ചപ്പെട്ട രൂപയുടെ മുല്യവും താഴേക്ക് പോയി.
സാമ്പത്തിക വളര്‍ച്ചാ നിരക്കിലുണ്ടായ ഇടിവും സാമ്പത്തിക പരിഷ്കാരങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിലെ രാഷ്ട്രീയ തടസ്സങ്ങളുമാണ് ഇന്ത്യയുടെ നിലവാരം കുറയ്ക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ എസ് ആന്റ് പി ഇന്ത്യയുടെ റേറ്റിങ്ങ് കുറച്ചിരുന്നു. ഇപ്പോള്‍ തന്നെ 'ബ്രിക്ക് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും താഴ്ന്ന നിലവാരമാണ് ഇന്ത്യക്കുള്ളത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍