മാരുതി സുസുക്കിയുടെ മുഖത്തിനേറ്റ പ്രഹരമായിരുന്നു ടൊയോട്ടയുടെ ചെറുകാറായ എറ്റിയോസിന്‍െറയും ലിവയുടെയും വരവ്. ഡിസയറിന് ബദലായി 2010 ഡിസംബറിലാണ് എറ്റിയോസ് സെഡാന്‍ അവതരിപ്പിച്ചത്. സ്വിഫ്റ്റിനിട്ട് പണിവച്ച ഹാച്ച് ബാക്ക് മോഡല്‍ ലിവ 2011 ജൂണിലും വന്നു. ഏതായാലും ഇവയുടെ വില്‍പന ഒരു ലക്ഷം കവിഞ്ഞു. ഇന്ത്യ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയാണ് കച്ചവടം കൂടുതലുള്ള പ്രദേശം. ആവശ്യക്കാര്‍ കൂടിയതോടെ ടൊയോട്ടയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഫാക്ടറിയായ ബിഡദിയില്‍ ഉത്പാദനം കൂട്ടാന്‍ പോവുകയാണ്. നിലവില്‍ വര്‍ഷം 1.2 ലക്ഷം യൂണിറ്റുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഇത് 2.1 ലക്ഷം യൂണിറ്റാക്കണമെന്നാണ് ആഗ്രഹം. അതിന് മുമ്പ് മാരുതി മറുപണി വക്കാതിരുന്നാല്‍ മതിയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍