Mon, 06/11/2012 - 10:38 ( 49 weeks 4 daysago)
യൂറോകപ്പ്: ജയത്തോടെ ക്രൊയേഷ്യ
(+)(-) Font Size
യൂറോകപ്പ്: ജയത്തോടെ ക്രൊയേഷ്യ

പോസന്‍: തന്ത്രശാലിയായ കോച്ച് ട്രാപ്പറ്റോണിയുടെ അടവുകളൊന്നും ക്രൊയേഷ്യക്കു മുന്നില്‍ ഫലിച്ചില്ല. യൂറോകപ്പില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡിനെ 3-1ന് തകര്‍ത്ത് ക്രോട്ടുകള്‍ ഇരട്ടി വീര്യത്തോടെ പോാരട്ടം ആരംഭിച്ചു. ഗ്രൗണ്ടുണര്‍ന്ന് മൂന്നാം മിനിറ്റില്‍ തന്നെ വലകുലുക്കിയ മരിയോ മാന്‍സുകികിന്‍െറ ഇരട്ട ഗോള്‍ മികവിലാണ് ക്രൊയേഷ്യ അയര്‍ലന്‍ഡിനെ കീഴ്പ്പെടുത്തിയത്. എന്നാല്‍ 19ാം മിനിറ്റില്‍ സീന്‍ ലെഡ്ജര്‍ ഐറിഷ് പടയുടെ സമനില ഗോള്‍ സ്വന്തമാക്കിയെങ്കിലും ആദ്യ പകുതി പിരിയും മുമ്പ് ക്രൊയേഷ്യ തിരിച്ചടിച്ച് ലീഡുയര്‍ത്തി.
43ാം മിനിറ്റില്‍ നികിക ജെലാവികായിരുന്നും അയര്‍ലന്‍ഡിന്‍െറ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് ഗോള്‍ സ്കോര്‍ ചെയ്തത്.
തിരിച്ചടിക്കാനുള്ള ഐറിഷ് ശ്രമങ്ങള്‍ക്കിടയില്‍ രണ്ടാം പകുതിയിലെ 48ാം മിനിറ്റിലെ സുന്ദര ഗോളുമായി ഇരട്ട നേട്ടം കൈവരിച്ച മാന്‍സുകികിലൂടെ ക്രെയേഷ്യ മൂന്നാം ഗോളും സ്വന്തമാക്കി പതിനാലാമത് യൂറോകപ്പില്‍ തുടക്കം ഗംഭീരമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus