മറയൂര്‍: മറയൂര്‍ ഗ്രാമപഞ്ചായത്തില്‍ 30 മൈക്രോണിന് താഴെയുള്ള പ്ളാസ്റ്റിക്കുകള്‍ നിരോധിച്ചു. നിരോധം 30 ദിവസത്തിനുള്ളില്‍ നിലവില്‍ വരും. വ്യാപാരികളുടെയും ആരോഗ്യ വകുപ്പിന്‍െറയും പഞ്ചായത്തിന്‍െറയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും സംയുക്ത യോഗമാണ് പ്ളാസ്റ്റിക് നിരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നിരോധ വിവരം അറിയിച്ച് നോട്ടീസ് വിതരണം നടത്തും. റോഡ് സൈഡുകളും ടൗണിലെ നടപ്പാതയും കൈയേറി കച്ചവടം നടത്തിവരുന്ന പെട്ടിക്കടകളില്‍ നിന്നാണ് ഏറ്റവുമധികം മാലിന്യങ്ങള്‍ റോഡിലേക്ക് തള്ളുന്നതെന്ന് യോഗം വിലയിരുത്തി. കടകളിലെ മാലിന്യങ്ങള്‍ റോഡിലേക്ക് വലിച്ചെറിയുന്നത് അവസാനിപ്പിക്കണം. ബക്കറ്റുകളില്‍ മാലിന്യം നിക്ഷേപിക്കണം. അത് പഞ്ചായത്ത് നീക്കും. 30 ദിവസത്തിന് ശേഷം പ്ളാസ്റ്റിക് ഉപയോഗിച്ചാല്‍ പിഴയീടാക്കും. മറയൂര്‍ ടൗണ്‍ മുതല്‍ ബാബുനഗര്‍ വരെയുള്ള അഴുക്ക്ചാലുകള്‍ പൂര്‍ണമായും വൃത്തിയാക്കും. എല്ലാ കടകള്‍ക്കും ലൈസന്‍സ് എടുക്കാനും നിര്‍ദേശം നല്‍കും.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ ഹെന്‍ട്രി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാമദാസ്, ജെ.എച്ച്.ഐ മജീദ്, പഞ്ചായത്ത്അംഗം ടി.ടി. ജോസഫ്, പ്രതിപക്ഷ നേതാവ് രവിചന്ദ്രന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ആന്‍സി ആന്‍റണി, സി.പി.എം ലോക്കല്‍ സെക്രട്ടറി എ. മാടസ്വാമി, സി.പി.ഐ ലോക്കല്‍ സെക്രട്ടറി ശശികുമാര്‍, ബി.ജെ.പി അംഗം അയ്യപ്പന്‍, വ്യാപാരി വ്യവസായി ഏകോപന സമിതിയംഗം കെ.വി. മാത്യു, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി അനൂപ്, ചെറുകിട വ്യാപാരി സമിതി പ്രസിഡന്‍റ് ദാസന്‍, സി.ഐ.ടി.യു ഡ്രൈവേഴ്സ് യൂനിയന്‍ സെക്രട്ടറി എസ്. മണികണ്ഠന്‍, പ്രസിഡന്‍റ് വിജയരാജ്, ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറി എസ്.ചന്ദ്രന്‍, ഐ.എന്‍.ടി.യു.സി ഡ്രൈവേഴ്സ് യൂനിയന്‍ അംഗം ദിനേശന്‍, കേരള കോണ്‍ഗ്രസ് അംഗം വി.ടി. ബാബു, പഞ്ചായത്തംഗങ്ങളായ സുമതി,എന്നിവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍