കല്‍പറ്റ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ പരിസ്ഥിതി സംരക്ഷണത്തിനുള്ള അവാര്‍ഡ് മില്‍മ വയനാട് ഡെയറിക്ക് ലഭിച്ചു. മൂന്നാം തവണയാണ് മില്‍മ വയനാട് ഡെയറിക്ക് ഈ അവാര്‍ഡ്.കല്‍പറ്റ ചുഴലിയിലെ മില്‍മ ഡെയറി ദിവസം ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ കര്‍ഷകരില്‍നിന്ന് സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നുണ്ട്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് വയനാട് ഡെയറി മാനേജര്‍ ഡി.എസ്. കോണ്ട അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. മന്ത്രിമാരായ അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, കെ. മുരളീധരന്‍ എം.എല്‍.എ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവന്‍, മെംബര്‍ സെക്രട്ടറി പി. മോളിക്കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍