തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ കേരള, സി.ബി.എസ്.ഇ സിലബസുകാര്‍ക്ക് ലഭിക്കുന്ന മാര്‍ക്കിന് തുല്യ പരിഗണന ലഭിക്കുംവിധം മാര്‍ക്ക് ഏകീകരണ മാനദണ്ഡത്തില്‍ മാറ്റംവരുത്തുമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ മുഹമ്മദ്സഗീര്‍ അറിയിച്ചു.
ഇത്തവണത്തെ പ്ലസ് വണ്‍ പ്രവേശ അലോട്ട്മെന്റ് ഇതനുസരിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ മാര്‍ക്ക് ഏകീകരണ മാനദണ്ഡത്തില്‍ അപാകതയുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാലാണ് മാറ്റം വരുത്തുന്നത്. ഉത്തരവ് തിങ്കളാഴ്ച പുറത്തിറക്കും.
ഏകീകരണത്തിലെ അപാകത കാരണം സംസ്ഥാന സിലബസില്‍ പഠിച്ചവരെ പിന്തള്ളി സി.ബി.എസ്.ഇ സിലബസില്‍ 10ാംക്ളാസ് പരീക്ഷ വിജയിച്ചവര്‍ക്ക് പ്ലസ്വണ്‍ പ്രവേശത്തിന് മുന്‍ഗണന ലഭിക്കുമെന്ന് ട്രയല്‍ അലോട്ട്മെന്റ് കഴിഞ്ഞതോടെ ആക്ഷേപം ഉയര്‍ന്നിരുന്നു. അലോട്ട്മെന്റ് നടപടികള്‍ വൈകിയതിനാല്‍ സി.ബി.എസ്.ഇ സിലബസുകാര്‍ക്ക് ആദ്യമേ അപേക്ഷിക്കാന്‍ അവസരം ലഭിച്ചതും പ്രശ്നം സങ്കീര്‍ണമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍