Sat, 06/09/2012 - 23:33 ( 49 weeks 6 daysago)
ഇറ്റലിയിലും ടിന്റുവിന് നിരാശ
(+)(-) Font Size
ഇറ്റലിയിലും ടിന്റുവിന് നിരാശ

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്സിന് ഒന്നര മാസം മാത്രം ശേഷിക്കെ ഇന്ത്യയുടെ ടിന്റു ലൂക്ക വനിതകളുടെ 800 മീറ്ററില്‍ വീണ്ടും നിരാശപ്പെടുത്തി. ഇറ്റലിയിലെ ടൂറിനില്‍ നടക്കുന്ന പ്രിമോ നെബിയോളോ മെമ്മോറിയല്‍ മീറ്റിങ്ങില്‍ മലയാളി താരത്തിന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ക്യൂബയുടെ യുനീസ്റ്റി സാന്റിയൂസ്റ്റിക്കും (2.00.93) ഇറ്റലിയുടെ മാര്‍ട്ട മിലാനിക്കും (2.02.65) പിറകില്‍ രണ്ടു മിനിറ്റ് 02.71 സെക്കന്‍ഡ് സമയത്തിനാണ് ടിന്റു ഫിനിഷ് ചെയ്തത്. കഴിഞ്ഞ മാസം ദോഹയില്‍ നടന്ന ഡയമണ്ട് ലീഗ് സീരീസില്‍ രണ്ടു മിനിറ്റ് 1.09 സെക്കന്‍ഡ് സമയത്തിന് ഓടിയെത്തിയ ടിന്റു എട്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍, ഇക്കുറി പ്രകടനം അതിനേക്കാള്‍ പിന്നാക്കമായി. കഴിഞ്ഞ വര്‍ഷം ദേഗ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 2.00.95ന് ഫിനിഷ് ചെയ്താണ് ടിന്റു ലണ്ടനിലേക്ക് ടിക്കറ്റെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus