Sat, 06/09/2012 - 20:40 ( 49 weeks 14 hoursago)
ഫ്രഞ്ച് ഓപണ്‍ ഷറപോവക്ക്
(+)(-) Font Size
ഫ്രഞ്ച് ഓപണ്‍ ഷറപോവക്ക്

പാരിസ്: ഒടുവില്‍ ഫ്രഞ്ച് ഓപണിലും മരിയ ഷറപോവയുടെ വിജയഗാഥ. ഇതാദ്യമായി റോളണ്ട് ഗാരോസ് കിരീടം കൈപ്പിടിയിലൊതുക്കിയ റഷ്യന്‍ സുന്ദരി, അട്ടിമറിയിലൂടെ ജേതാവാകാമെന്ന ഇറ്റലിക്കാരി സാറ ഇറാനിയുടെ മോഹത്തിന് വിലങ്ങിട്ടു. വനിതാ സിംഗ്ള്‍സ് ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്കോര്‍: 6-3, 6-2.
സ്വപ്നതുല്യമായിരുന്നു ഷറപോവയുടെ തുടക്കം. വമ്പത്തികളെ വീഴ്ത്തി ഇതാദ്യമായി ഗ്രാന്‍ഡ് സ്ലാം ഫൈനലിന് യോഗ്യത നേടിയ 21ാം സീഡുകാരിയായ ഇറാനിയെ വെള്ളംകുടിപ്പിച്ച് മുന്നേറിയ ലോക ഒന്നാം നമ്പര്‍ താരം ലീഡ് ആദ്യമധ്യാന്തം കാത്തു. 25കാരികളായ ഇരുവരും ആദ്യമായാണ് കളത്തില്‍ മുഖാമുഖം വന്നത്.
ടെന്നിസ് ചരിത്രത്തില്‍ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും സ്വന്തമാക്കുന്ന പത്താമത്തെ വനിതാ താരമായി ഇതോടെ ഷറപോവ. 2004 വിംബ്ള്‍ഡണ്‍, 2006 യു.എസ് ഓപണ്‍, 2008 ആസ്ട്രേലിയന്‍ ഓപണ്‍ എന്നിവ നേടിയ അവര്‍ തന്റെ പത്താം ശ്രമത്തിലാണ് ഫ്രഞ്ച് ഓപണ്‍ കലാശക്കളിക്ക് യോഗ്യത നേടിയത്.
ഞായറാഴ്ച നടക്കുന്ന പുരുഷവിഭാഗം ഫൈനലില്‍ ഒന്നാം സീഡ് സെര്‍ബിയയുടെ നൊവാക് യോകോവിചും രണ്ടാം സീഡ് സ്പെയിനിന്റെ റഫേല്‍ നദാലും തമ്മില്‍ ഏറ്റുമുട്ടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus