Sat, 06/09/2012 - 16:40 ( 49 weeks 1 dayago)
സര്‍ക്കാര്‍ ബംഗ്ളാവിലേക്കില്ലെന്ന് സചിന്‍ ടെണ്ടുല്‍കര്‍ എംപി
(+)(-) Font Size
സര്‍ക്കാര്‍ ബംഗ്ളാവിലേക്കില്ലെന്ന് സചിന്‍ ടെണ്ടുല്‍കര്‍ എംപി

ന്യൂദല്‍ഹി: സര്‍ക്കാര്‍ ബംഗ്ളാവില്‍ താമസിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട സചിന്‍ ടെണ്ടുല്‍കര്‍. നികുതി പണം അനാവശ്യമായി ഉപയോഗിക്കില്ലെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ദല്‍ഹിയിലെ തുഗ്ളക്ക് ലൈനിലാണ് സചിന് ബംഗ്ളാവ് ഒരുക്കിയിരുന്നത്. 'ചുരുക്കം ദിവസങ്ങളിലേ ഞാന്‍ ദല്‍ഹിയില്‍ തങ്ങാറുള്ളൂ. ആ സമയത്ത് ഒരു സര്‍ക്കാര്‍ ബംഗ്ളാവില്‍ താമസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് നികുതി പണം പാഴാക്കലാണെന്ന് എനിക്ക് തോന്നുന്നു. ആ ബംഗ്ളാവ് എന്നെക്കാള്‍ കൂടുതല്‍ ആവശ്യമുള്ള മറ്റാര്‍ക്കെങ്കിലും നല്‍കുകയാണ് നല്ലത്' സചിന്‍ പറഞ്ഞു.

ദല്‍ഹിയിലായിരിക്കുമ്പോള്‍ ഹോട്ടലില്‍ തങ്ങാനാണ് ഞാനാഗ്രഹിക്കുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ബംഗ്ളാവുകളോ അല്ല രാജ്യസഭാ എം.പിയെന്ന ബഹുമതിയാണ് തനിക്കേറെ പ്രധാനമെന്നും സചിന്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus