കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ ടി.കെ രജീഷിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. യാതൊരു ബന്ധവുമില്ലാത്ത സംഭവത്തിലേക്ക് പാര്‍ട്ടിയെ വലിച്ചിഴക്കാനുള്ള ആസൂത്രിത നീക്കം തുടര്‍ച്ചയായി നടക്കുകയാണ്. നവീന്‍ ദാസ്, റഫീഖ് എന്നിവര്‍ സി.പി.എം അനുഭാവികളാണെന്ന് പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ മൗനത്തിലാണെന്നും പ്രസ്താവനയില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍