അടിമാലി: പഞ്ചായത്ത് ഓഫിസുകളില്‍ ‘ഓപറേഷന്‍ ഗ്രാമം’ എന്ന പേരില്‍ നടത്തുന്ന വിജിലന്‍സ് പരിശോധനയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ അഞ്ചിടങ്ങളില്‍ സംഘം മിന്നല്‍ പരിശോധന നടത്തി. വെള്ളിയാഴ്ച കൊക്കയാര്‍, കഞ്ഞിക്കുഴി, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലാണ് പരിശോധന നടത്തിയത്. വിജിലന്‍സ് ഡിവൈ.എസ്.പി പി.ടി. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
അപേക്ഷാ രജിസ്റ്റര്‍, സര്‍ട്ടിഫിക്കറ്റ് വിതരണ രജിസ്റ്റര്‍, കെട്ടിട നിര്‍മാണ അനുമതി രജിസ്റ്റര്‍, കെട്ടിട നികുതി, മണല്‍ പാസ് വിതരണം എന്നീ വിവരങ്ങള്‍ അടങ്ങുന്ന ഫയലുകളും രജിസ്റ്ററുമാണ് സംഘം ജില്ലയില്‍ പ്രധാനമായും പരിശോധിച്ചത്. ഇതില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ്, കെട്ടിട നികുതി പിരിക്കല്‍, മണല്‍ പാസുകളുടെ വിതരണം എന്നീ ഫയലുകളിലാണ് ഭൂരിഭാഗം പഞ്ചായത്തുകളിലും കുഴപ്പങ്ങള്‍ കണ്ടെത്തിയത്.
അടിമാലി ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ കെട്ടിട നികുതി പിരിക്കുന്നതില്‍ മന$പൂര്‍വം കാലതാമസം വരുത്തിയിരിക്കുന്നതായും ചില കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് ക്രമവിരുദ്ധമായി അനുമതി നല്‍കിയിരിക്കുന്നതായും കണ്ടെത്തിയതായി ജില്ലയില്‍ പരിശോധനക്ക് നേതൃത്വം നല്‍കിയ വിജിലന്‍സ് ഡിവൈ.എസ്.പി പി.കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
പരിശോധന നടത്തിയ പഞ്ചായത്തുകളിലെല്ലാം സര്‍ട്ടിഫിക്കറ്റ് വിതരണത്തിന് മന$പൂര്‍വം കാലതാമസം വരുത്തിയിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അയ്യപ്പന്‍കോവിലില്‍ ഡിവൈ.എസ്.പി പി.ടി. കൃഷ്ണന്‍കുട്ടി, അടിമാലി ജില്‍സണ്‍ മാത്യു, കഞ്ഞിക്കുഴി പി.ജെ. മാര്‍ട്ടിന്‍, ഉപ്പുതറ പി. ജയകുമാര്‍, കൊക്കയാര്‍ എ.ഡി. മോഹന്‍ദാസ് എന്നീ സി.ഐമാരുടെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്. ഇവരെ സഹായിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍