12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

കുമളിയിലെ അനധികൃത വാട്ടര്‍ കണക്ഷന് പിഴ

തൊടുപുഴ: കുമളി പഞ്ചായത്തില്‍ അനധികൃതമായി വാട്ടര്‍ കണക്ഷന്‍ എടുത്തവര്‍ക്ക് 10000 രൂപ പിഴ ഈടാക്കാന്‍ തീരുമാനം. തൊടുപുഴയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. അനധികൃത കണക്ഷനുകള്‍ നിയമ വിധേയമാക്കി നല്‍കാനാണ് പിഴ നിശ്ചയിച്ചത്.
കുമളിയില്‍ നാനൂറോളം അനധികൃത കണക്ഷനുകള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഒന്നര മാസം മുമ്പ് കുമളിയിലെത്തിയ ജലവിഭവ മന്ത്രി പി.ജെ. ജോസഫിന് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് നടപടി. അനധികൃത കണക്ഷനുകള്‍ കരസ്ഥമാക്കിയ നിരവധി പേര്‍ കിണറുകളിലും കൂറ്റന്‍ ടാങ്കുകളിലും നേരിട്ട് വെള്ളം ശേഖരിക്കുന്നത് ജലദൗര്‍ലഭ്യത്തിനിടയാക്കിയിരുന്നു.തുടര്‍ച്ചയായി കുടിവെള്ളം എത്താത്തതിനെ തുടര്‍ന്ന് റോസാപ്പൂക്കണ്ടത്ത് ജനം സംഘടിച്ച് കിണറ്റില്‍ വെള്ളം ശേഖരിക്കുന്നത് കണ്ടെത്തി അധികൃതരെ അറിയിക്കുകയായിരുന്നു.
ചില കോണ്‍ട്രാക്ടര്‍മാരും ഇടനിലക്കാരുമാണ് അനധികൃത കണക്ഷനുകള്‍ക്ക് പിന്നിലുള്ളത്. നിയമപരമായ കണക്്ഷന് രണ്ടായിരത്തിനുതാഴെ തുകയേ ചെലവാകൂവെങ്കിലും ഇടനിലക്കാര്‍ ജനങ്ങളില്‍ നിന്ന് പതിനായിരം മുതല്‍ ഈടാക്കിയാണ് അനധികൃത കണക്ഷന്‍ തരപ്പെടുത്തിക്കൊടുക്കുന്നത്. മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അധികൃതര്‍ ഇത്തരം കണക്ഷനുകള്‍ വിഛേദിക്കാനുള്ള നടപടികളിലേക്ക് കടന്നപ്പോഴാണ് ജനം തട്ടിപ്പ് മനസ്സിലാക്കിയത്. നടപടിക്കെതിരെ ജനം സംഘടിച്ചതോടെ ഇടനിലക്കാരും മുങ്ങി. പിന്നീടാണ് പിഴ ഈടാക്കി കണക്ഷന്‍ നിയമ വിധേയമാക്കാന്‍ വാട്ടര്‍ അതോറിറ്റി തീരുമാനിച്ചത്. പിഴക്ക് പുറമെ നൂറുരൂപ മുദ്രപ്പത്രത്തില്‍ എഗ്രിമെന്‍റും 550 രൂപ ഡെപ്പോസിറ്റും നല്‍കണം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com