12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

രജിസ്റ്റര്‍ ചെയ്യാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി

റാന്നി: താലൂക്കില്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി കണ്‍ട്രോള്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഹോട്ടല്‍ ഉടമകള്‍, കാറ്ററിങ് സര്‍വീസുകള്‍, റെസ്റ്റാറന്‍റുകള്‍ എന്നിവക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മാലിന്യ നിര്‍മാര്‍ജനത്തിന് പരിഹാരം കാണാന്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ടൗണിലെ മിക്ക ഹോട്ടലുകളും രജിസ്റ്റര്‍ ചെയ്യാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജലം മലിനപ്പെടുത്തുന്നവര്‍ക്കെതിരെ രണ്ടുവര്‍ഷം തടവും 10,000 രൂപ പിഴയും പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ഒരുവര്‍ഷം തടവും 5000 രൂപ പിഴയും ഈടാക്കും. ഇട്ടിയപ്പാറ ടൗണിലെ പ്ളാസ്റ്റിക് മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ പ്ളാന്‍റ് നിര്‍മിക്കുന്നതിന് സ്ഥലം വിട്ടുനല്‍കാന്‍ പഞ്ചായത്തിനോട് അഭ്യര്‍ഥിക്കാനും യോഗത്തില്‍ തീരുമാനമായി. രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ അജന്തകുമാരി, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബെന്നി പുത്തന്‍പറമ്പില്‍, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. പി.എച്ച്. ഷാജു എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com