12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ഫോട്ടോ എഡിറ്റിംഗിന് അഞ്ച് ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനുകള്‍

ഫോട്ടോ എഡിറ്റിംഗിന് അഞ്ച് ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനുകള്‍

എല്ലാവരും ഫോട്ടോഗ്രാഫര്‍മാരായത് മൊബൈല്‍ കാമറകള്‍ സാധാരണമായതോടെയാണ്. ഫോട്ടൊയെടുത്ത് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത ശേഷം അതിന് കിട്ടുന്ന ലൈക്കുകളും കമന്‍റുകളും കണ്ട് സായൂജ്യമടയുന്നവരാണ് പ്രായഭേദമന്യേ എല്ലാവരും. മൊബൈലില്‍ എടുക്കുന്ന ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത ശേഷം മിഴിവ് പോരെന്ന് തോന്നിയിട്ടുണ്ടോ? ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കില്‍ താഴെ പറയുന്ന ആപ്ളിക്കേഷനുകളില്‍ ഏതെങ്കിലും ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്താല്‍ മൊബൈലില്‍ തന്നെ ഫോട്ടോകള്‍ മികച്ച രീതിയില്‍ എഡിറ്റ് ചെയ്യാനാകും.
1. ഇന്‍സ്റ്റാഗ്രാം (Instagram) -മൊബൈല്‍രംഗത്തെ ജനപ്രിയ ആപ്ളിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനെ നൂറുകോടി ഡോളറിന് ഫേസ്ബുക്ക് സ്വന്തമാക്കിയിട്ട് അധിക നാള്‍ ആയിട്ടില്ല. ആന്‍ഡ്രോയിഡ് 2.2 മുതല്‍ മുകളിലേക്കുള്ള ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റാഗ്രാം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പ്രവര്‍ത്തനമാരംഭിച്ച് രണ്ട് വര്‍ഷത്തിനകം നൂറുകോടിയിലധികം ഫോട്ടോകളാണ് അപ്ലോഡ് ചെയ്തത്. പ്രത്യേക ഫില്‍റ്ററുകള്‍ ഉപയോഗിച്ച് ഫോട്ടോകളുടെ കളര്‍ബാലന്‍സും മിഴിവും വര്‍ധിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാം സഹായിക്കും. ഇത്തരത്തിലുള്ള 17 ഫില്‍റ്ററുകളാണ് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്.13 എം.ബിയുള്ള ഇന്‍സ്റ്റാഗ്രാം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
2. കളര്‍ സ്പ്ളാഷ് എഫ്.എക്സ് (Color splash Fx) -എടുക്കുന്ന ഫോട്ടോകളുടെ നിറം ഒന്ന് മാറ്റിനോക്കിയാലെങ്ങനെയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? കളര്‍ സ്പ്ളാഷ് ഇത്തരക്കാര്‍ക്കുള്ളതാണ്. ടച്ച് ഫോണുകളില്‍ വര്‍ക്ക് ചെയ്യുന്ന ഈ ആപ്ളിക്കേഷനിലേക്ക് ഇംപോര്‍ട്ട് ചെയ്യുന്ന ചിത്രങ്ങള്‍ ആദ്യം ബ്ളാക്ക് ആന്‍റ് വൈറ്റ് ആക്കും. തുടര്‍ന്ന് നിങ്ങളുടെ വിരല്‍ ഉപയോഗിച്ച് ചിത്രത്തിന് നിറം കൊടുക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് 2.1 മുതലുള്ള ഫോണുകളില്‍ വര്‍ക്ക് ചെയ്യുന്ന ഈ സൗജന്യ ആപ്ളിക്കേഷന്‍ 912 കെ.ബി ആണ് ഉള്ളത്.
3. മാജിക് കാമറാ എം.എക്സ് (Magix Camera MX)-ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ അപ്ലോഡ് ചെയ്യാനും സഹായിക്കുന്ന ആപ്ളിക്കേഷനാണിത്. പെന്‍സില്‍ സ്കെച്ച്,തെര്‍മല്‍, കലൈഡോസ്കോപ്പ്,തുടങ്ങി 15 ഓളം എഫക്ടുകള്‍ ഫോട്ടോകളില്‍ വരുത്താനും മാജിക് കാമറ സഹായിക്കുന്നു. പുതിയ ചിത്രങ്ങള്‍ ഈ എഫക്ടുകളില്‍ എടുക്കാനും ഇത് സഹായിക്കും. ഇമേജ് ഓപ്റ്റിമൈസേഷന്‍ സൗകര്യവുമുണ്ട്. 500 എം.ബി സ്പേസ് ഉള്ള ഓണ്‍ലൈന്‍ ആല്‍ബവും മാജിക് കാമറാ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആന്‍ഡ്രോയിഡ് 2.2 മുതലുള്ള ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ സൗജന്യ ആപ്ളിക്കേഷന് ഫോണ്‍ മോഡലിനുസരിച്ച് വ്യത്യസ്ത വലുപ്പമാണുള്ളത്.
4.എഫ്.എക്സ് കാമറ (FX Camera) -ചിത്രം എടുത്ത ശേഷം എഡിറ്റ് ചെയ്യുമ്പോള്‍ ചിലപ്പോഴോക്കെ മികവ് നഷ്ടമാകുന്നതായി കണ്ടുവരുന്നുണ്ട്. എഫ്.എക്സ് കാമറ എന്ന ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ചിത്രമെടുക്കുമ്പോള്‍ തന്നെ എഫക്ടുകള്‍ സെറ്റ് ചെയ്ത് വെക്കാനാകും. സൗജന്യ ആപ്ളിക്കേഷനായ വിവിധ മോഡലുകള്‍ക്ക് വ്യത്യസ്തമായാണ് കംപാറ്റബിള്‍.
5. ആഫ്റ്റര്‍ ഫോക്കസ് (After Focus) -ചിത്രത്തില്‍ പ്രത്യേക ഭാഗത്തെ ഹൈലൈറ്റ് ചെയ്യിക്കുന്നതിനുള്ള ആപ്ളിക്കേഷന്‍ ആണ് ഇത്. എസ്.എല്‍.ആ കാമറകളില്‍ കണ്ടുവരുന്ന സവിശേഷതയാണിത്. ബാക്കി ഭാഗങ്ങള്‍ മങ്ങിയ നിലയിലായിരിക്കും. 6.1 എം.ബി വലുപ്പമുള്ള ഈ ആപ്ളിക്കേഷന്‍ ആന്‍ഡ്രോയിഡ് 2.0 യിലും അതിന് മുകളില്‍ ഉള്ളവയിലും പ്രവര്‍ത്തിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com