ശ്രീനഗര്‍: ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗത യോഗ്യമായ മലമ്പാതയായ ലഡാക്ക്-ലേ പാതയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ 400 പേരെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെയോടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
150 ഓളം വാഹനങ്ങളാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിയത്. സൈന്യവും ജന്മു കാശ്മീര്‍ പൊലീസും ചേര്‍ന്നാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍