12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

വാടാനപ്പള്ളി പഞ്ചായത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി

വാടാനപ്പള്ളി: വിജിലന്‍സ് സംഘം വാടാനപ്പള്ളി പഞ്ചായത്തോഫിസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട നിര്‍മാണ അനുമതി നല്‍കിയതിലും നടപടി ക്രമങ്ങളിലും ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍.
വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ച മൂന്നുമണിക്കൂറോളമാണ് വിജിലന്‍സ് സി.ഐ സലീഷ് എന്‍. ശങ്കറിന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
വാടാനപ്പള്ളിയിലെ സിനിമ തിയറ്ററില്‍ നിന്ന് ശരിയായി നികുതി വാങ്ങാതെ വന്‍ നഷ്ടം വരുത്തിയതായി പരിശോധനയില്‍ തെളിഞ്ഞു.
പഞ്ചായത്ത് യോഗം ചേര്‍ന്ന് തീരുമാനിക്കാതെ നിലം നികത്തി കെട്ടിടം പണിയാന്‍ അനുവാദം നല്‍കിയതായും കണ്ടെത്തി.
കെട്ടിട നിര്‍മാണ അനുമതി നല്‍കിയ അപേക്ഷകളുടെ കണക്ക് സൂക്ഷിക്കാറില്ല. മൂന്നുമാസമായി ക്യാഷ് ബുക്ക് എഴുതാതിരുന്നതും കണ്ടെത്തി. ഈ ഇനത്തില്‍ വന്‍ തട്ടിപ്പ് നടത്തിയതായും വിജിലന്‍സ് കണ്ടെത്തി.
പെന്‍ഷന്‍ അപേക്ഷകള്‍ അന്വേഷിക്കാതെയും പരിശോധിക്കാതെയും കെട്ടിക്കിടക്കുന്നതായും നികുതി അടക്കുന്ന കേസുകളില്‍ തുടര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും കണ്ടെത്തി.ഉദ്യോഗസ്ഥരുടെ ബാഗുകളിലും പരിശോധന നടത്തി.
വാടാനപ്പള്ളി പഞ്ചായത്തിന് പുറമെ ചേര്‍പ്പ്, കൊണ്ടാഴി പഞ്ചായത്തുകളിലും നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
വിജിലന്‍സ് ഡിവൈ.എസ്.പി ജ്യോതിഷ്കുമാറിന്‍െറ നേതൃത്വത്തിലാണ് വിവിധ പഞ്ചായത്തില്‍ പരിശോധന നടത്തിയത് .സലീഷിന് പുറമെ വി.എ. ഉല്ലാസ്, കെ.കെ. സന്ദീപ് എന്നീ സി.ഐ മാരും പരിശോധനക്ക് നേതൃത്വം നല്‍കി.
ക്രമക്കേട് കണ്ടെത്തിയതോടെ റിപ്പോര്‍ട്ട് സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com