തൃശൂര്‍: കോടതി വിധി പാലിക്കാതെ അന്യായമായി വീണ്ടും വൈദ്യുതി ബില്‍ നല്‍കിയ കെ.എസ്.ഇ.ബി അസി.എന്‍ജിനീയര്‍ക്ക് അറസ്റ്റ് വാറന്‍റ്. അഞ്ചേരി ട്രാവന്‍കൂര്‍ പോളിമേര്‍സ് ഉടമ പി.ജെ.വര്‍ക്കി ഉപഭോക്തൃ കോടതിയില്‍ നല്‍കിയ ഹരജിയിലാണ് നടത്തറ അസി.എന്‍ജിനീയര്‍ക്കെതിരെ വാറന്‍റ് അയക്കാന്‍ ഉത്തരവായത്. വര്‍ക്കിയുടെ സ്ഥാപനത്തിന് 47 കിലോവാട്ട് അധിക വൈദ്യുതി നല്‍കണമെന്നും അത് വൈകിപ്പിച്ചതിന് 3,000 രൂപ നഷ്ടവും കോടതിച്ചെലവിന് 700 രൂപയും നല്‍കാന്‍ നേരത്തേ വിധിയുണ്ടായിരുന്നു. ഒരു മാസത്തെ സമയം ഇതിനായി കോടതി അനുവദിച്ചെങ്കിലും വിധി പാലിക്കാതെ, അനധികൃതമായി അധിക വൈദ്യുതി ഉപയോഗിച്ചെന്ന് ആരോപിച്ച് 4.86 ലക്ഷം രൂപയുടെ ബില്‍ നല്‍കി. ഇതിനെ ചോദ്യം ചെയ്ത് വര്‍ക്കി നല്‍കിയ ഹരജിയിലാണ് നടപടി. ഹരജിക്കാരന് വേണ്ടി അഡ്വ.എ.ഡി.ബെന്നി ഹാജരായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍