പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു

അബൂദബി: പ്രസവത്തെ തുടര്‍ന്ന് 16 ദിവസം അബോധാവസ്ഥയിലായ കണ്ണൂര്‍ സ്വദേശിനി മരിച്ചു. മാട്ടൂല്‍ സെന്‍ട്രല്‍ ആറുതെങ്ങിലെ കെ.കെ.ടി. റുക്സാന അബ്ദുല്ല (34)യാണ് ഖലീഫ ആശുപത്രിയില്‍ മരിച്ചത്.
മേയ് 23നാണ് റുക്സാന മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. എന്നാല്‍, പ്രസവത്തിനിടെയുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഉടന്‍ തന്നെ റുക്സാനക്ക് ബോധം നഷ്ടപ്പെട്ടു. ഇതിനു ശേഷം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഡോക്ടര്‍മാരുടെ ശ്രമം വിജയിച്ചില്ല. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. അബൂദബി ഐ.സി.സി മുന്‍ ജനറല്‍ സെക്രട്ടറി മുസ്തഫ ഇബ്രാഹിമിന്‍െറയും താഹിറയുടെയും മകളാണ്. ഭര്‍ത്താവ്: അബ്ദുല്ല (അബൂദബി).
നവജാത ശിശു സിയാന് പുറമെ വഫ (10), അബ്ദുറഹ്മാന്‍ (ഏഴ്) എന്നിവരാണ് റുക്സാനയുടെ മറ്റു മക്കള്‍. സഹോദരങ്ങള്‍: ഹസീന, മുഹ്സിന, നദീര്‍.
ശനിയാഴ്ച അസര്‍ നമസ്കാര ശേഷം ഖലീഫ ആശുപത്രയിലെ പള്ളിയില്‍ മയ്യിത്ത് നമസ്കാരം നടത്തും. രാത്രി ഇത്തിഹാദ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുന്ന മയ്യിത്ത്, ഞായറാഴ്ച രാവിലെ 10.30ന് മാട്ടൂല്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus