ഓണ്‍ലൈന്‍ വഴി കാര്‍വില്‍പന; ചതിയില്‍ കുടുങ്ങരുതെന്ന് പൊലീസ്Published on Sat, 06/09/2012 - 11:06 ( 49 weeks 5 days ago)
മസ്കത്ത്: ആകര്‍ഷകമായ വില വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴി കാര്‍വില്‍പനക്ക് ശ്രമിക്കുന്ന തട്ടിപ്പുസംഘത്തിനെതിരെ റോയല്‍ ഒമാന്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. വെബ്സൈറ്റുകള്‍ വഴിയും ഇ-മെയില്‍ വഴിയും ആകര്‍ഷകമായ വിലയില്‍ കാര്‍ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ ആളുകളെ കബളിപ്പിക്കുന്നത്. വിദേശത്ത് നിന്നാണ് ഇവര്‍ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. ഇവരുടെ മോഹനവാഗ്ദാനങ്ങളില്‍ വീണ പലരും ഓണ്‍ലൈന്‍ വഴിയും, ബാങ്ക് വഴിയും ഇവര്‍ക്ക് പണം കൈമാറി. എന്നാല്‍, പറഞ്ഞപോലെ വാഹനം എത്താതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ വാഹനം ഒമാനിലെത്തിക്കാനുള്ള കസ്റ്റംസ് നടപടികള്‍ക്കെന്ന പേരില്‍ വന്‍തുക ഇവര്‍ ആവശ്യപ്പെടുകയാണത്രെ. ഇത്തരത്തില്‍ പലര്‍ക്കും പണം നഷ്ടമായിട്ടുണ്ട്. ആര്‍ക്കും വാഹനം ലഭിച്ചിട്ടുമില്ല. ഇത്തരം ഓണ്‍ലൈന്‍ ഇടപാടുകള്‍ ജാഗ്രതയോടെയാണ് നിര്‍വഹിക്കേണ്ടതെന്നും ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പൊലീസ് വ്യക്തമാക്കി. |

നിങ്ങളുടെ അഭിപ്രായങ്ങള്‍