മസ്കത്ത്: ‘തനിച്ചല്ല സുഹ്യത്തെ, ജീവിതം സുന്ദരമാണ്, ജീവിക്കാനുള്ളതാണ്’എന്ന സന്ദേശവുമായി ‘തനിമ’ ഒമാന്‍ സംഘടിപ്പിക്കുന്ന കാമ്പയിന് ഒമാനിലെ പ്രവാസി സമൂഹത്തില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ പൊതുവിലും മലയാളികള്‍ക്കിടയില്‍ വിശേഷിച്ചും ആത്മഹത്യാ പ്രവണത ഭീതിജനകമാം വിധം വര്‍ധിക്കുന്ന കാമ്പയിന്‍ തുടങ്ങിയത്. പ്രവാസികള്‍ അനുഭവിക്കുന്ന ജീവിതദുരിതങ്ങള്‍ പങ്കുവെക്കാനും ജീവിതഭാരം ഇറക്കിവെക്കാനും അത്താണിയില്ലാതെ നിരാശയില്‍ കഴിയുന്ന നൂറ് കണക്കിനാളുകള്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യമാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുമായി പൊതു സമൂഹത്തിലിറങ്ങുമ്പോള്‍ അനുഭവഭേദ്യമാകുന്നത്. കാമ്പയിനിന്‍െറ ഭാഗമായി വിപുലമായ ജനസമ്പര്‍ക്ക പരിപാടികളും ഒത്തുചേരലുകളും പ്രാദേശിക സംഘടനാ നേതാക്കളുടെ സാന്നിധ്യത്തില്‍ ഒമാനിന്‍െറ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. പുറമെ പലയിടങ്ങളിലും അയല്‍കൂട്ടങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ആയിരക്കണക്കിന് കാമ്പയിന്‍ ലഘുലേകള്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു.
ഇംഗ്ളീഷ്, ഹിന്ദി, ഉര്‍ദു, മലയാളം എന്നീ ഭാഷകളില്‍ തയാറാക്കിയ ലഘുലേഖകളാണ് പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നത്. ജീവിതത്തില്‍ പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്ക് ബന്ധപ്പെടാന്‍ ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ കൗണ്‍സലര്‍മാരെ നിശ്ചയിക്കുകയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അവരുമായി ബന്ധപ്പെടുവാനുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഫേയ്സ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗപ്പെടുത്തിയും വിപുലമായ പ്രചാരണ പരിപാടികള്‍ നടക്കുന്നു. വരും നാളുകളില്‍ വിപുലമായ ജനസമ്പര്‍ക്ക പരിപാടികള്‍ ഏരിയാതലങ്ങളില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവര്‍ മുതല്‍ സാധാരണക്കാരായ തൊഴിലാളികള്‍ വരെ എല്ലാ അതിര്‍വരമ്പുകള്‍ക്കുമപ്പുറം പ്രചാരണ പരിപാടിയോട് സഹകരിക്കുന്നുന്നുണ്ടെന്ന് കാമ്പയിന്‍ കണ്‍വീനര്‍ ആര്‍.എസ്. അബ്ദുല്‍ ജലീല്‍ പറഞ്ഞു.കുടുംബങ്ങള്‍, വ്യാപാരികള്‍, ലേബര്‍ ക്യാമ്പുകള്‍ കമ്പനി അക്കമഡേഷനുകള്‍ തുടങ്ങി സമൂഹത്തിന്‍െറ എല്ലാ തുറകളിലും പ്രചാരണ പരിപാടികള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആത്മഹത്യയില്‍ അഭയം തേടുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജാതി മത ഭേദമന്യേ എല്ലാവര്‍ക്കിടയിലേക്കും ഒന്നിച്ചിറങ്ങേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. തിരക്ക് നിറഞ്ഞ പുതിയ ജീവിത സംസ്കാരം ഉണ്ടാക്കിയ ഒറ്റപ്പെടലുകള്‍, ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങള്‍, ഉപഭോഗസംസ്കാരം ഉണ്ടാക്കിയ ആര്‍ഭാട ജീവിതവും പൊങ്ങച്ച പ്രകടനങ്ങളും എല്ലാം കൂടി ഒരുക്കിയ വലയില്‍ കുരുങ്ങുന്ന നിര്‍ഭാഗ്യവാന്‍മാരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ട ബാധ്യതയാണ് ‘തനിമ’ നിര്‍വഹിക്കുന്നത്.
ഇത് നമ്മുടെ സാമൂഹിക ബാധ്യതയായി ഏറ്റടെുക്കേണ്ടതുണ്ട്. കാമ്പയിനിന്‍െറ ഭാഗമായി ഒമാനിലെ വ്യത്യസ്ത മേലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെ പങ്കെടുപ്പിച്ച് റോയല്‍ ഒമാന്‍ പൊലീസിന്‍െറ സഹകരണത്തോടെ ഈമാസം 14ന് പാനല്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍