കുവൈത്ത് സിറ്റി: ട്രാഫിക് നിയമ ലംഘകരായ ഡ്രൈവര്‍മാരെ പിടികൂടാന്‍ രാജ്യത്തെ റോഡുകളിലെ കാമറകളുടെ എണ്ണം അധികൃതര്‍ വര്‍ധിപ്പിക്കുന്നു. രാജ്യത്തെ ട്രാഫിക് സംവിധാനം മെച്ചപ്പെടുത്തുന്നതിനും നിയമലംഘനം കുറക്കുന്നതിനുമായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ടുമെന്‍റ് നടപ്പാക്കുന്ന പുതി പദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ കാമറകള്‍ സ്ഥാപിക്കുന്നത്.
എമര്‍ജന്‍സി ലൈനുകളിലൂടെ വാഹനമോടിക്കുന്നവരെ കുടുക്കാനായി 50 കാമറകളാണ് സ്ഥാപിക്കുന്നത്. ഈ കാമറകള്‍ ഓപറേറ്റ് ചെയ്യാനും ഇതിന്‍െറ സ്പെയര്‍പാര്‍ട്ടുകള്‍ക്കുമായി 150 ബൂത്തുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇത് കൂടാതെ ഓപറേഷന്‍ സെന്‍ററുമായി ബന്ധമില്ലാത്ത 100 കാമറകളും സ്ഥാപിക്കും. മറ്റു കാമറകളെ പോലെ തന്നെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവ ‘വ്യാജ’മാണെന്ന് ഡ്രൈവര്‍മാര്‍ക്ക് മനസ്സിലാവില്ല.
ഇത് കൂടാതെ റെഡ് സിഗ്നല്‍ മറികടക്കുന്നവരെ കുടുക്കാന്‍ 80 കാമറകളും അമിത വേഗക്കാരെ പിടികൂടാന്‍ 40 കാമറകളും കൂടി സ്ഥാപിക്കാനും നീക്കമുണ്ട്. ഒപ്പം 100 വീതം ട്രാഫിക് പട്രോളിങ് കാറുകളും ബൈക്കുകളും കൂടി വാങ്ങാനും പദ്ധതിയുണ്ട്്.
നിങ്ങളുടെ അഭിപ്രായങ്ങള്‍