ആതന്‍സ്: ഗ്രീസിലെ നവനാസി പ്രസ്ഥാനമായ ഗോള്‍ഡന്‍ ഡോണ്‍ പാര്‍ട്ടിയുടെ പാര്‍ലമെന്‍റംഗം ചാനല്‍ ചര്‍ച്ചക്കിടെ തന്നെ വിമര്‍ശിച്ച സ്ത്രീയുടെ മുഖത്തടിച്ചു. ഗ്രീസിലെ ആന്‍റിന ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്യുന്ന പരിപാടിക്കിടെയാണ് ഗോള്‍ഡന്‍ ഡോണിന്‍െറ ഏലിയാസ് കാസിദിയാരിസ് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്ന സ്ത്രീയെ കൈയേറ്റം ചെയ്തത്. ഗ്രീസിലെ പ്രബല ഇടതുപക്ഷവും പാര്‍ലമെന്‍റിലെ നിര്‍ണായക ശക്തിയുമായ സൈറിസയുടെ വക്താവ് റെന ദുവോറു, കാസിദിയാരിസിനുമേല്‍ അഴിമതി ആരോപിക്കുകയും ഗോള്‍ഡന്‍ ഡോണിന്‍െറ ഫാഷിസ്റ്റ് പ്രവണതകളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. റെന സംസാരിക്കുന്നതിനിടെ അവരുടെ മുഖത്തേക്ക് ഗ്ളാസിലുണ്ടായിരുന്ന വെള്ളം ചിന്തി കാസിദിയാരിസ് കടുത്ത അസഹിഷ്ണുത പ്രകടിപ്പിച്ചു. ചര്‍ച്ചയില്‍ പങ്കെുടുത്ത, ഗ്രീക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലിയാന കനേലി ഇതിനെതിരെ പ്രതികരിച്ചപ്പോഴാണ് കാസിദിയാരിസ് അവരുടെ മുഖത്തടിച്ചത്. കാസിദിയാരിസിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്.
മേയ് ആറിന് നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഗോള്‍ഡന്‍ ഡോണിന് 21 സീറ്റ് ലഭിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍