12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

പകര്‍ച്ച വ്യാധികള്‍ തടയാന്‍ തിരുവനന്തപുരം നഗരത്തില്‍ നിരോധാജ്ഞ

പകര്‍ച്ച വ്യാധികള്‍ തടയാന്‍ തിരുവനന്തപുരം നഗരത്തില്‍ നിരോധാജ്ഞ

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി തിരുവനന്തപുരം ജില്ലാ ഭരണകൂടം കര്‍ശന നടപടികള്‍ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു.

നിരോധാജ്ഞ നിലനില്‍ക്കുന്ന കാലയളവില്‍ മാലന്യം വഴിയില്‍ തള്ളുന്നത് ക്രിമിനല്‍ കുറ്റമാകും. ചവര്‍ലോറികള്‍ തടഞ്ഞാല്‍ അറസ്റ്റ് ചെയ്യും. നഗരത്തിലെ അനധികൃത അറവു ശാലകള്‍ അടച്ചു പൂട്ടാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഒരു മാസത്തേക്കാണ് നിരോധാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നടപടികള്‍ പരിശോധിക്കാന്‍ കൗണ്‍സിലര്‍മാരുടെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com