Sat, 06/09/2012 - 01:13 ( 49 weeks 3 daysago)
ഒന്നാം ഏകദിനം: ശ്രീലങ്കയെ പാകിസ്താന്‍ വീഴ്ത്തി
(+)(-) Font Size
ഒന്നാം ഏകദിനം: ശ്രീലങ്കയെ പാകിസ്താന്‍ വീഴ്ത്തി

പല്ലേ്ളകീല്‍: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്താന് ആറു വിക്കറ്റ് ജയം. മഴമൂലം 42 ഓവറാക്കി ചുരുക്കിയ കളിയില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ എട്ടു വിക്കറ്റിന് 135 റണ്‍സെടുത്തു. 34.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ ലക്ഷ്യത്തിലെത്തി. ഒമ്പത് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഉമര്‍ ഗുല്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.
പുറത്താവാതെ 42 റണ്‍സ് നേടിയ ലാഹിറു തിരിമന്നെയാണ് ലങ്കന്‍ ടോപ് സ്കോറര്‍. ഗുല്ലിനെ കൂടാതെ മുഹമ്മദ് സമ്മിയും മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഹഫീസ് രണ്ടുപേരെ മടക്കി. ഹഫീസ് 37 റണ്‍സെടുത്ത് ബാറ്റിങ്ങിലും തിളങ്ങി. ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് (30), ഉമര്‍ അക്മല്‍ (36 നോട്ടൗട്ട്) എന്നിവരുടേതായിരുന്നു മറ്റു നിര്‍ണായക സംഭാവനകള്‍. രണ്ടാം മത്സരം ശനിയാഴ്ച പല്ലേകീലീല്‍ തന്നെ നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus