Sat, 06/09/2012 - 00:45 ( 49 weeks 3 daysago)
താരമായി ലെവന്റോവ്സ്കി
(+)(-) Font Size
താരമായി ലെവന്റോവ്സ്കി

വാഴ്സോ: പതിനാലു മാസം മുമ്പ് റോബര്‍ട്ട് ലെവന്റോവ്സ്കിയെന്ന പുതുമുഖം ബൊറീസിയാ ഡോര്‍ട്ട്മുണ്ട് ടീമിന്റെ സ്ഥിരം റിസര്‍വായിരുന്നു. ഒരു മത്സരത്തില്‍പോലും ബൂട്ടുകെട്ടാനവസരം ലഭിക്കാതെ, കുമ്മായവരക്കരികില്‍ കുത്തിയിരുന്നയാള്‍. ബൊറീസിയായുടെ കോച്ച് യുര്‍ഗന്‍ കേ്ളാഫിന്റെ മുന്‍ ടീമായ മയിന്‍സിനെതിരെ അപ്രസക്തമായ ഒരു മത്സരത്തില്‍, അവസാന ഏഴു മിനിറ്റ് കളിക്കാനാവസരം ലഭിച്ചത് ഒരു പുത്തന്‍ താരോദയത്തിന് വഴിമരുന്നിട്ടു. അന്ന് തുര്‍ക്കിയുടെ കളിക്കാരനായിരുന്ന നൂരീ ഷാഹീന്‍ നല്‍കിയ പാസ് അതേപടി മയിന്‍സ് ഗോള്‍ പോസ്റ്റിലേക്ക് തിരിച്ചുവിട്ടത് മിന്നുന്ന ഒരു ഗോളായി മാറി. തുടര്‍ന്ന് ഏഴു മിനിറ്റിനിടയില്‍ മറ്റു രണ്ടു ഗോളുകളും ഒരു ആ കാലുകളില്‍നിന്ന് പിറന്നുവീണപ്പോള്‍ ലെവന്റോവ്സ്കിയെന്ന മാന്ത്രിക താരം ഉദയം കൊണ്ടു. തുടര്‍ന്ന് യുര്‍ഗന്‍ കേ്ളാഫിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടംകണ്ട ഈ വാഴ്സാ സ്വദേശി, മത്സരിക്കാനാവസരം ലഭിച്ചപ്പോഴൊക്കെ ഗോളുകളടിച്ചുകൂട്ടി മികവുകാട്ടി. കഴിഞ്ഞ സീസണില്‍ ബൊറൂസിയാ ഡോര്‍ട്ട്മുണ്ട് ബുണ്ടസ്ലീഗാ ജേതാക്കളായപ്പോള്‍ ഇരുപത്തിരണ്ടു ഗോളുകളായിരുന്നു, ഈ പുത്തന്‍ താരോദയത്തിന്‍െര്‍ സമ്പാദ്യം. അതാകട്ടെ ജര്‍മന്‍ ഗോളടിവീരന്മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തും. തീര്‍ന്നില്ല, ജര്‍മന്‍ കപ്പ് ഫൈനലില്‍ ബയറണ്‍ മ്യൂണിക്കിനെ വീഴ്ത്തിയതും ലെവന്റോവ്സ്കിയുടെ ഗോള്‍ഡന്‍ ബൂട്ടിന്റെ മികവിലായിരുന്നു.
യൂറോകപ്പിന്റെ ആതിഥേയരായി പോളണ്ട് രംഗത്തുവന്നപ്പോള്‍ അവരുടെ ആശയും പ്രതീക്ഷയുമായ ഈ വാഴ്സോക്കാരന്‍ തന്നെ ആദ്യഗോളിന് ഉടമയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus