തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല താഴെ പറയുന്ന പഠനവകുപ്പുകളില്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഗെസ്റ്റ് ലെക്ചറര്‍മാരെ നിയമിക്കുന്നതിനുള്ള പാനല്‍ തയാറാക്കുന്നതിനായി ജൂണ്‍ 13, 14 തീയതികളില്‍ രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നിലവില്‍ ഗെസ്റ്റ് ലെക്ചറര്‍മാരായി സേവനം അനുഷ്ഠിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
ജൂണ്‍ 13ന് ഇന്റര്‍വ്യൂ നടത്തുന്ന വകുപ്പുകളും ഒഴിവുകളുടെ എണ്ണവും: അറബിക് -രണ്ട്, ഹിന്ദി രണ്ട്, മലയാളം അഞ്ച്, സംസ്കൃതം-ഒന്ന്, ഇംഗ്ളീഷ് രണ്ട്, ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ -ഒന്ന്, സ്കൂള്‍ ഓഫ് ഡ്രാമ രണ്ട്, റഷ്യന്‍ കംപാരറ്റീവ് ലിറ്ററേച്ചര്‍-മൂന്ന്, കുഞ്ഞാലി മരക്കാര്‍ സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് രണ്ട്.
ജൂണ്‍ 14ന് ഇന്റര്‍വ്യൂ നടത്തുന്ന വകുപ്പുകളും ഒഴിവുകളുടെ എണ്ണവും: കെമിസ്ട്രി -അഞ്ച്, ലൈഫ് സയന്‍സ്-മൂന്ന്(ഫിസിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, മൈക്രോബയോളജി ഓരോന്ന് വീതം) മാത്തമാറ്റിക്സ് -രണ്ട്, സ്റ്റാറ്റിസ്റ്റിക്-രണ്ട്, സൈക്കോളജി-രണ്ട്, ഫിലോസഫി-ഒന്ന്, നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി-രണ്ട്, കമ്പ്യൂട്ടര്‍ സയന്‍സ് ഒന്ന്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് മൂന്ന്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടു കൂടിയ ബിരുദാനന്തര ബിരുദം. നെറ്റ് അഥവാ ബന്ധപ്പെട്ട വിഷയത്തില്‍ പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദം മാത്രം ഉള്ളവരെയും പരിഗണിക്കും. പ്രതിമാസ മൊത്തവേതനം: നെറ്റ് പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് 25,000 രൂപയും, നെറ്റ്/പി.എച്ച്.ഡി യോഗ്യതയില്ലാത്തവര്‍ക്ക് 15,000 രൂപയും. പ്രായപരിധി 2012 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍ അതത് ദിവസങ്ങളില്‍ രാവിലെ എട്ടുമണിക്ക് സര്‍വകലാശാല ഭരണവിഭാഗം ഓഫിസില്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്. സര്‍വകലാശാല സര്‍വീസിലുള്ളവര്‍ അപേക്ഷിക്കുന്നത് വകുപ്പ് തലവന്റെ അനുവാദത്തോടുകൂടിയായിരിക്കണം. ഇത്തരം അപേക്ഷകര്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അവര്‍ക്ക് ഇപ്പോഴുള്ള ജോലിയില്‍നിന്ന് ശമ്പളമില്ലാത്ത അവധിയെടുത്തതിനുശേഷമേ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ പറ്റുകയുള്ളൂ
നിങ്ങളുടെ അഭിപ്രായങ്ങള്‍