12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

സൗദിയില്‍ കണ്‍സള്‍ട്ടന്റ്/സ്പെഷലിസ്റ്റ് ഡോക്ടര്‍ ഒഴിവ്

സൗദിയില്‍ കണ്‍സള്‍ട്ടന്റ്/സ്പെഷലിസ്റ്റ് ഡോക്ടര്‍ ഒഴിവ്

തിരുവനന്തപുരം: സൗദി ആരോഗ്യമന്ത്രാലയത്തില്‍ കീഴിലെ ആശുപത്രികളില്‍ നിയമനത്തിന് കണ്‍സള്‍ട്ടന്റ്/സ്പെഷലിസ്റ്റ്/റസിഡന്റ് ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യു ജൂലൈ ആദ്യവാരം ബംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളില്‍ ഒ.ഡി.ഇ.പി.സി വഴി നടത്തും.വിഭാഗങ്ങള്‍: ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പീഡിയാട്രിക്സ്, ഡെര്‍മറ്റോളജി, പാത്തോളജി, നെഫ്രോളജി, റേഡിയോളജി, അനസ്തേഷ്യ, എന്‍ഡോക്രൈനോളജി, ഗാസ്ട്രോ എന്ററോളജി, ക്രിട്ടിക്കല്‍ കെയര്‍ ആന്‍ഡ് എമര്‍ജന്‍സി മെഡിസിന്‍, മൈക്രോ ബയോളജി, ചെസ്റ്റ് ഡിസീസ്, ന്യൂറോളജി, ഐ.സി.യു. യോഗ്യത: വിദേശഫെല്ലോഷിപ്/പിഎച്ച്.ഡി/ഡി.എം/എം.ഡി/ഡി.എന്‍.ബി/ഡിപ്ലോമ. സേവന പരിചയം : സ്പെഷലൈസേഷന് ശേഷം രണ്ട് വര്‍ഷം. പ്രായം: 52.
താല്‍പര്യമുള്ളവര്‍ സേവനപരിചയം വിശദമായി രേഖപ്പെടുത്തിയ ബയോഡാറ്റ മാനേജിങ് ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി ലിമിറ്റഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം-695035 എന്ന വിലാസത്തിലോ odepckerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജൂണ്‍ 18നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് 0471-2576314/19 നമ്പറില്‍ ലഭിക്കും. വെബ്സൈറ്റ് www.odepc.org


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com