12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

ആണവ റിയാക്ടറുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും -ജപ്പാന്‍

ആണവ റിയാക്ടറുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും -ജപ്പാന്‍

ടോക്യോ: രാജ്യത്തെ ഊര്‍ജപ്രതിസന്ധി പരിഹരിക്കുന്നതിന് ആണവ റിയാക്ടറുകളുടെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹികോ നോഡ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ ടെലിവിഷന്‍ പ്രഭാഷണത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്. നിലവിലെ സാഹചര്യത്തില്‍ രണ്ട് റിയാക്ടറുകളെങ്കിലും പ്രവര്‍ത്തിപ്പിക്കേണ്ടിവരും. സുരക്ഷ ഉറപ്പാക്കിയതിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്താഴ്ച ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ജപ്പാനിലെ ഫുകുഷിമയിലുണ്ടായ ആണവ ദുരന്തത്തിന് ശേഷം രാജ്യത്തെ മുഴുവന്‍ ആണവ നിലയങ്ങളും സുരക്ഷാ കാരണങ്ങളാല്‍ അടച്ചുപൂട്ടിയിരുന്നു. കഴിഞ്ഞ മാസമാണ് എറ്റവും അവസാനത്തെ നിലയം പൂട്ടിയത്. മൊത്തം ഊര്‍ജാവശ്യത്തിന്റെ 30 ശതമാനവും ജപ്പാന്‍ ആണവ സ്രോതസ്സുകളെയാണ് ഉപയോഗപ്പെടുത്തുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com