ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണ തേടി മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ സാങ്മ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ കണ്ടു. അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച സാങ്മ എന്‍.ഡി.എ പിന്തുണ തേടിയാണ് അദ്വാനിയുടെ അടുത്തെത്തിയത്. എന്നാല്‍, പിന്തുണ സംബന്ധിച്ച് അനുകൂല പ്രതികരണമൊന്നും അദ്വാനി നല്‍കിയില്ലെന്നാണ് സൂചന.
ഗോത്രവിഭാഗത്തില്‍പെട്ട ഒരാള്‍ ഇതുവരെ രാഷ്ട്രപതി ആയിട്ടില്ലെന്നും ആ കുറവ് നികത്താന്‍ തന്നെ പിന്തുണക്കണമെന്നുമാണ് സാങ്മയുടെ ആവശ്യം. കോണ്‍ഗ്രസ് ഒഴികെയുള്ള ഏറക്കുറെ എല്ലാ പാര്‍ട്ടി നേതാക്കളെയും സാങ്മ സന്ദര്‍ശിച്ച് പിന്തുണ തേടിയിട്ടുണ്ട്. എന്നാല്‍, സ്വന്തം പാര്‍ട്ടിയായ എന്‍.സി.പി പോലും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍