ബംഗളൂരു: കര്‍ണാടക ബി.ജെ.പി എം.എല്‍.എയും പാര്‍ട്ടി വക്താവുമായ സി.ടി. രവിയുടെ വീട്ടിലും ഫാംഹൗസിലും ആദായനികുതി വകുപ്പ് റെയ്ഡ്. ചിക്കമഗളൂരു എം.എല്‍.എ രവിയുടെ വീട്ടിലും അലനഹള്ളിയിലെ ഫാംഹൗസിലുമായി നടത്തിയ റെയ്ഡില്‍ നിരവധി സുപ്രധാന രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മുതിര്‍ന്ന മൂന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാല് സംഘമായാണ് റെയ്ഡ് നടത്തിയത്. സി.ടി. രവി അവിഹിത സ്വത്ത് സമ്പാദിച്ചതായി കാണിച്ച് മേയ് അവസാനവാരം ബംഗളൂരുവിലെ സാമൂഹിക പ്രവര്‍ത്തകന്‍ എ.സി. കുമാര്‍ ലോകായുക്ത കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. സി.ടി. രവിയുടെ അടുത്ത അനുയായികളായ കേശവരാജു, കോട്ടെ അനില്‍ എന്നിവരുടെ വസതികളിലും ബി.ജെ.പി നേതാവായ സുദര്‍ശന്റെ ഫാംഹൗസിലും ചിക്കമഗളൂരു താലൂക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കനകരാജുവിന്റെ വീട്ടിലും ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.
2004ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ മുമ്പാകെ തനിക്ക് 10.01 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഉള്ളതായാണ് കാണിച്ചിരുന്നത്. വാര്‍ഷിക വരുമാനം 1.20 ലക്ഷവുമാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, 2008ല്‍ കമീഷന്‍ മുമ്പാകെ തനിക്ക് 92.95 ലക്ഷത്തിന്റെ സ്വത്തുക്കളും വാര്‍ഷിക വരുമാനം 18.09 ലക്ഷവുമാണെന്നാണ് ബോധിപ്പിച്ചത്.
ഇത് അവിഹിതമായി സമ്പാദിച്ചതാണെന്നും ഇപ്പോള്‍ രവിയുടെ സ്വത്തിന് 50 കോടിയിലധികം മതിപ്പുവില വരുമെന്നും കുമാര്‍ പരാതിയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍