12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

അഴിമതി ആരോപണം: ഹസാരെ നിലപാട് മാറ്റി

അഴിമതി ആരോപണം: ഹസാരെ നിലപാട് മാറ്റി

താനെ: പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരായ അഴിമതി ആരോപണത്തില്‍ അണ്ണാ ഹസാരെ വീണ്ടും മലക്കംമറിഞ്ഞു. അഴിമതി ആരോപണത്തില്‍ പ്രധാനമന്ത്രിക്ക് ക്ളീന്‍ചിറ്റ് നല്‍കിയ ഹസാരെ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയെ പരോക്ഷമായി കുറ്റപ്പെടുത്താനും മറന്നില്ല.
ലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി താനെയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു ഹസാരെ.
മന്‍മോഹന്‍സിങ് സത്യസന്ധനാണെന്നും അദ്ദേഹം അഴിമതി നടത്തിയതായി തെളിവുകളില്ലെന്നും പറഞ്ഞ ഹസാരെ, മന്‍മോഹന്‍സിങ് ചില ബാഹ്യശക്തികളുടെ നിയന്ത്രണത്തിലായതുകൊണ്ടാണ് സംശയത്തിന്റെ നിഴലിലായതെന്നും സൂചിപ്പിച്ചു.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉള്‍പ്പെടെ 14 കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ ഹസാരെ പിന്നീട് തന്റെ വാദം തിരുത്തുകയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com