ന്യൂദല്‍ഹി: 2013-14 സാമ്പത്തിക വര്‍ഷത്തോടെ 50,000 കോടി ഡോളര്‍ കയറ്റുമതി വരുമാനം എന്ന ലക്ഷ്യം ഇന്ത്യ നേടുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ. നിലവില്‍ 30,000 കോടി ഡോളറാണ് ഇന്ത്യയുടെ വാര്‍ഷിക കയറ്റുമതി വരുമാനം. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വിദേശ വിപണികളില്‍ എത്തിക്കുകയെന്ന തന്ത്രത്തിന്റെ വിജയമാണ് പ്രതീക്ഷക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. വാണിജ്യ സംഘടന 'ഫിക്കി' സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത വിപണികള്‍ക്ക് പുറമെ ഏഴ് പുതിയ വിപണികളും 46 പുതിയ ഉല്‍പ്പന്നങ്ങളുമാണ് കയറ്റുമതി വളര്‍ച്ചക്ക് ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
അമേരിക്ക, യൂറോപ്പ് തുടങ്ങിയ പരമ്പരാഗത വിപണികളിലെ മാന്ദ്യം നിലനില്‍ക്കുമ്പോള്‍ തന്നെ കയറ്റുമതി വളര്‍ച്ച നിലനിര്‍ത്താനായത് ഈ വൈവിധ്യവല്‍ക്കരണത്തിന്റെ വിജയമാണ്. നിലവില്‍ 112 വിദേശ വിപണികള്‍ക്കാണ് ഇന്ത്യ പ്രാമുഖ്യം നല്‍കുന്നത്. ഇതേതുടര്‍ന്ന് ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ മേഖലയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ കാര്യമായ വര്‍ധനയാണ് രേഖപ്പെടുത്തപ്പെട്ടത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍