12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്താനാവില്ലെന്ന് യു.എസ് സെനറ്റര്‍

ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്താനാവില്ലെന്ന് യു.എസ് സെനറ്റര്‍

വാഷിങ്ടണ്‍ : പാകിസ്താനില്‍ തീവ്രവാദികള്‍ക്കെതിരെ നടക്കുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്താനാവില്ലെന്ന് യു.എസ് സെനറ്റര്‍ ലിന്‍ഡ്സീ ഗ്രഹാം. പാകിസ്താനും അമേരിക്കയും തമ്മില്‍ നിലവിലുള്ള ബന്ധം തുടരുമെന്നും ഒരിക്കലും മോശമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരും. പാക് സര്‍ക്കാറിന്റെ നിയന്ത്രണത്തിലല്ലാത്ത ഗോത്രമേഖലകളില്‍ നിലനില്‍ക്കുന്ന ഭീഷണി കൈകാര്യം അത് ആവശ്യമാണ്. അല്‍ഖാഇദയും താലിബാനും സുരക്ഷിജത കേന്ദ്രമായാണ് ഇവിടം കാണുന്നത്. . ഇവിടെ നടക്കുന്ന ആക്രമണങ്ങള്‍ പാക് ജനതക്കെതിരായുള്ളതല്ല. ലിന്‍ഡ്സി ഗ്രാഹാം പറഞ്ഞു . പാകിസ്താനും യു.എസിനും ഭീഷണിയായി നില്‍ക്കുന്ന തീവ്രവാദികള്‍ക്കെതിരായ പോരാട്ടമാണ് ഡ്രോണ്‍ ആക്രമണമൈന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്താന്‍ യു.എസിന്റെ ക്ഷമ പരീക്ഷിക്കുകയാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ ഇന്നലെ പറഞ്ഞിരുന്നു. താലിബാന്‍ പ്രവര്‍ത്തകര്‍ക്ക് പാകിസ്താന്‍ സുരക്ഷിതമായ അഭയസ്ഥാനമൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നാറ്റോ സേന നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം പാകിസ്താനില്‍ ശക്തമാണ്. തീവ്രവാദികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ സാധാരണക്കാരും കൊല്ലപ്പെടുന്നത് പതിവാണ്. യു.എസ് സൈന്യത്തിന്റെ ആളില്ലാ വിമാനങ്ങളാണ് ഡ്രോണുകള്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com